Saturday 5 December 2020

ആവണി മാസത്തിൽ

ആവണി മാസത്തിൽ പൊന്നോണ നാളിൽ 
പൂവണിയും നാട്ടിൽ ഉത്സവമായി..... 
അതിരുകൾ ഇല്ലാത്ത മാവേലി നാട്ടിൽ.. 
അഖിലരുമൊന്നായി വാണീടും കാലം.. 
പൂവായ പൂവെല്ലാം  മിഴിനീട്ടും വഴിയോരം 
പൂവേപൊലി പാടും കുരുന്നുകളും... 
പുത്തനുടുപ്പിട്ട് തൊടിയാകെ വയലാകെ പൂതേടി പായും പുലരികളിൽ 

ആടി മാസത്തിൻ കോള് മാറി.. 
ആകാശമാകെ പ്രസന്നമായി... 
ആവണി പൊൻതേരിൽ ഓണം വന്നേ... 
ആയില്യം പാടം കതിരണിഞ്ഞേ.. 
തന്തന തന്തന താനേ 
തന്തന തന്തന താനേ 
കൊയ്തുപാട്ടിൻ താളമുയരും 
കാലം വന്നല്ലോ.... 
കളമൊരുക്കി കതിർമെതിച്ചിടാം... 
താളം മുറകട്ടെ പുലികളി 
മേളം ഉയരട്ടെ.. 
തുമ്പികൾ തുള്ളട്ടെ വർണ്ണ 
പൂക്കളമിളകട്ടെ.... 

ചിങ്ങനിലാവിന്റെ ചിറ്റാടയിൽ 
ഓണപ്പഴമയിൽ വീണുറങ്ങും 
മാവേലി നാടിന്റെ ഓർമ്മകളിൽ lllll8
നാളെപുലരുവാൻ കാത്തിരിക്കാം 
തിന്തിനം തിന്തിനം താനേ.. 
തിന്തിനം തിന്തിനം താനേ.. 
ഊഞ്ഞാൽ പാട്ടിൽ ആടിയുലയും 
മാവിൻ കൊമ്പത്ത്.. 
പൂങ്കുയിൽ പാട്ടിൻ ഈണം.... 
കായൽ തിരയിളകി കാറ്റിൽ 
വഞ്ചിപ്പാട്ടൊഴുകി... 
തിരുവാതിരയാടി തീരം 
ആർപ്പുവിളിക്കുന്നെ..... 










0 comments:

Post a Comment