Saturday 8 June 2013

നാഥാ...നിന്‍ സ്നേഹം.....

നാഥാ...നിന്‍ സ്നേഹം.....
എനിക്കു ഹൃദയരാഗം...
ദേവാ... സുവിഷേശം....
എനിക്കു ഹൃദയ താളം...

വരമേകണെ നാഥ..
കൃപ തൂകണേ ദേവ...
പ്രഭയോടെ നീ വരണേ...

ദരിദ്രരോടനുഭാവമോടെ...
തിരുവചനത്തിന്‍ അനുഭവമേകി,
പാപത്താല്‍ മൃതരായവര്‍..
കൃസ്തുവാല്‍ മുക്തരായി...
അനുതാപിയില്‍ ...അലിവോടെ നീ
പകരുന്നു തന്‍ ദിവ്യ സ്നേഹം.....

ദൈവം ക്ഷണിച്ചു സ്നേഹം വിളമ്പുന്ന

ദൈവം ക്ഷണിച്ചു സ്നേഹം വിളമ്പുന്ന
ദിവ്യകാരുണ്യവേളയിതാ...
നാവില്‍ അലിഞ്ഞൊന്നായ് തീരുവാനായി
ഈശോയെഴുന്നള്ളും വേളയിതാ..

ദൈവസ്നേഹം വിണ്ണിലുണ്ട്,

ദൈവസ്നേഹം വിണ്ണിലുണ്ട്,
മന്നിലുണ്ട്, എങ്ങുമുണ്ട്.
എന്നിലുണ്ട്, നിന്നിലുണ്ട്,
നമ്മിലുണ്ട്, എന്നുമുണ്ട്.

ഒരുദൈവം തന്‍റെ ജനത്തിന്മുന്നില്‍
തിരസ്കൃതനാകുന്ന കാഴ്ചകണ്ടു,
പ്രപഞ്ചമാകെ കണ്ണീരൊഴുക്കുന്നു,
അലിവുള്ളസ്നേഹത്തെ വാഴ്തിടുന്നു.

കുരിശോളം താഴുന്ന ദൈവസ്നേഹത്തെ
ആരാധിക്കാം നമുക്കാരാധിക്കാം

ആശീര്‍വദിച്ചങ്ങാവസിക്കുന്ന

ആശീര്‍വദിച്ചങ്ങാവസിക്കുന്ന
പരിശുദ്ധ പരമ ദിവ്യകരുണ്യമേ..
ആരാധനാ...ആരാധനാ...
ആത്മാവില്‍ സത്യത്തില്‍ ആരാധനാ...

കാല്‍വരിക്കുന്നില്‍ ബലിയാകുമവിടുത്തെ
അപ്പത്തിന്‍ രൂപത്തില്‍ സ്വീകരിക്കാം,
ഹൃദയകവാടം തുറന്നണഞ്ഞീടുന്ന
കൃപയാണ്‍ ദിവ്യകാരുണ്യം...
അനന്തമഗ്രാഹ്യമാം ദൈവരഹസ്യത്തിന്‍
തികവാണ്‍ ദിവ്യകാരുണ്യം.....