Saturday 5 December 2020

അവളല്പം ക്യൂട്ട് ആണേ..

അവളല്പം ക്യൂട്ട് ആണേ.. 
പിന്നൽപം ചൂടാണെ.. 
ചിലനേരം കൂൾ ആണേ.. 
അവളല്പം പഴഞ്ചനുമേ... 

വേനലിൽ ശീതള പാനീയം പോൽ 
പുളിക്കും മധുരിക്കും.. 
കുളിരിൽ കരുതൽ ചൂടേകീടും... 
കമ്പിളിയെന്നത് പോൽ... 
(കട്ടികമ്പിളി പോൽ... )

 എൻ പ്രിയ അമ്മ നീയേ... 
എന്നുടെ അമ്മ നീയേ... 
[എൻ പ്രിയ മമ്മി നീയേ 
എൻ പ്രിയ മമ്മി നീയേ ]

തകർന്നു ഞാൻ കരയുമ്പോൾ 
അമ്മ കണ്ണീർ തൂകുന്നു... 
സന്തോഷത്തിലും കൂടി 
മേലാട നനയുന്നു... 
ഒരു മിഴി നീർമുത്തും 
പ്രാർത്ഥനയായ് കോർക്കുന്നു 
എല്ലാ അമ്മമാരും എൻ 
അമ്മയെ പോലാണോ? !

അവൾ അല്പം ബുദ്ധിമതി 
അവളല്പം ആർദ്രമയി.. 
അവളൊന്ന് ചിരിതൂകിൽ 
എൻ ദുഃഖങ്ങൾ മായുന്നു.. 

ഭാഗ്യത്തിൻ താക്കോൽ പോലവൾ എല്ലാ 
താഴുകളും തുറന്നൂ... 
ഞാനെൻ കിനാവിൻ ചെപ്പുകളെല്ലാം 
അവൾക്ക് നൽകുന്നൂ... 

എന്നുടെ അമ്മ നീയേ... 
എന്നുടെ അമ്മ നീയേ... 

അമ്മതൻ കൈകൾക്കെന്ത് 
മാന്ത്രികതയുണ്ടെന്നോ.. 
അവൾ പാചകം ചെയ്താൽ 
സദ്യയാണെന്നെന്നും... 

ആശങ്കകൾ വര വീഴ്ത്തും 
മുഖമാണതെന്നാലും.. 
അമ്മയെന്റെ ലോകത്തതി 
സുന്ദരിയാണെന്നാളും.... 

അവളല്പം മൃദുവാണെ.. 
അവളല്പം ദൃഢയാണെ... 
ആ മടിയിൽ ഇരിക്കുമ്പോൾ 
നേരമതും നിശ്ചലമേ..... 

അവളുടെ മാറിൽ നിന്നുയരുന്നതെൻ 
ഹൃദയത്തുടിപ്പാണൊ? !
അവളുടെ കരവലയത്തിലമർന്നാൽ 
സ്വർഗം ചാരത്തു.... 

എന്നുടെ അമ്മ നീയേ... 
എന്നുടെ അമ്മ നീയേ... 







അമ്മയെക്കാളേറെ

അമ്മയെക്കാളേറെ 
അമ്മയെക്കാളേറെ സ്നേഹമുണ്ട്
ഈശോതൻ തിരുഹൃദയം നിറയെ..
ആദിതൊട്ടിന്നോളം എന്നേക്കുമായ്
..
ദൈവം നല്കിയോരഭയകേന്ദ്രം
..

ഈശാതൻ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങൾക്ക് തുണയാകണേ..

ദൈവം കരതാരിൽ ആലേഖനം ചെയ്ത
എൻ രൂപം തിരുനാഥൻ കരുതിടുന്നു,
തൻ രൂപ സാദൃശ്യം നല്കി നീ മർത്യനെ 
വാർത്തുനീ നിൻ സ്നേഹം നിക്ഷേപിച്ചു. 
അനന്തമാ സ്നേഹം നിറഞ്ഞൊഴുകീടുന്ന
അമേയമവിടുത്തെ തിരുഹൃദയത്തിൽ 
സർവ്വരേയും നാഥൻ കരുതിടുന്നു.
..

ഈശാതന് മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

നിന്ദയാൽ മാനുഷൻ കൈമോശം വരുത്തിയ
നിത്യജീവൻ ഈശൻ  കരുതിവച്ചു
...
പറുദീസ വാഗ്ദാനം നൽകീടുന്നു ദൈവം
പുത്രനെ പരിഹാര ബലിയേകുന്നു.. 
അമൂല്യമാ  സ്നേഹം തിങ്ങിനിറയുന്ന 
മിശിഹാനഥന്റെ തിരുഹൃദയത്തിൽ 
പ്രപഞ്ചമാകെയും നിറഞ്ഞീടുന്നു.. 

ഈശാതന് മധുരമാം തിരുഹൃദയമേ

നാഥാ നിൻ സ്നേഹത്തിൻ ആഴങ്ങളിൽ... .

നാഥാ നിൻ സ്നേഹത്തിൻ ആഴങ്ങളിൽ... . 
വീഴുന്നു ഞാൻ മഴനീർ കണമായ്.. 
തമ്മിലൊന്നായലിയും  നേരം... 
പാപിയെന്നിൽ വരും മാറ്റം... 
അറിയാതെ അറിയാതെ അറിയുന്നു ഞാൻ ദിവ്യ സ്നേഹം... 
അകലാതെ.. അകലാതെ...നിൻമാറിൽ ചേർക്കണേ നാഥാ... 

Natha... nin snehathinnazhangalil. 
Veezhunnu njan mazha neer... kanamaay 
Thammilonnaay aliyum neram 
Papiyennil varum mattam....
Ariyathe ariyathe ariyunnu njan daiva  sneham
Akalathe akalathe nin maaril cherkkane naatha...


ആത്മാവിൻ താഴ്വരയിൽ പെയ്തിറങ്ങും 
മഞ്ഞുപോലെന്നെ നീ വെണ്മയാക്കൂ.. 
ഹൃദയത്തിൻ തന്ത്രിയിൽ നീ തൊടുമ്പോൾ... 
സ്നേഹരാഗത്തിൽ ഞാൻ ആലപിക്കും. 
സ്നേഹിച്ചു... സ്നേഹിച്ചു കൊതി തീരുന്നില്ലെന്റെ നാഥാ.. 
ധ്യാനിച്ചു... ധ്യാനിച്ചു.. സ്തുതിഗീതികൾ പാടുന്നിതാ ഞാൻ.... 

Athmaavin thazhvarayil peythirangum... 
Manjupol enne nee mridhulamaakkoo... 
Hridayathin thanthriyil nee thodumpol 
Sneharagathil njan alapikkum.... 
Snehichu snehichu kothitheerunnillente natha.. 
Dhyanichu Dhyanichu sthuthi geethikal 
Paadunnithaa njaan.. 


തിരുഹൃദയത്തിൻ സ്നേഹ ജ്വാലയതിൽ 
എരിയുന്നെൻ മനം തിളങ്ങിടുന്നു...  
തേനിലും മധുരം നിൻ സ്നേഹത്തിൽ.. 
അലിയുന്നിതാ ഞാൻ പാടിടുന്നു... 
അലിവോടെ അലിവോടെ അകതാരിൽ  ചേർക്കണേ നാഥാ.... 
കനിവോടെ. കനിവോടെ കരതാരിൽ താങ്ങണേ നാഥാ..... 

Thiruhridayathin sneha jwalayathil 
Eriyunnen manam thilangidunnu.. 
Thenilum madhuram nin snehathil 
Aliyunnitha njan padidunnu.... 
Alivode... Alivode... akatharil cherkkane natha... 
Kanivode... Kanivode... karatharil thaangane natha.... 

ദീനദയാലുവാം നാഥ

ദീനദയാലുവാം നാഥ അവിടുത്തെ 
സ്നേഹഭാവങ്ങൾ അറിഞ്ഞിടുവാൻ 
ആത്മാവിൽ ദരിദ്രരായ്യ്, 
സുവിശേഷം ധരിച്ചിതാ,
നിൻ ജനമണയുന്നു നിർത്സരിയിൽ,
സ്വർഗ്ഗീയ ജീവന്റെ  നിർത്സരിയിൽ...

സുവിശേഷവല വീശി മർത്യരെ നേടുവാൻ 
ശിഷ്യരെ അയക്കുന്ന മുക്കുവനെ,
ആത്മാവിൽ ചിന്തേരിട്ടെൻ രൂപം മിനുക്കുന്ന
സ്നേഹിതനാണു നീ നല്ല തച്ഛൻ... 


 ആടുകൾക്കായ് സദാ കാവൽക്കവാടമായ്
ജീവൻ ത്യജിച്ചിടും നല്ലിടയൻ, 
ആഴമാം മുറിവിൽ തൻ സ്നേഹതൈലം പൂശി 
സൗഖ്യം പകർന്നിടും നല്ല വൈദ്യൻ..


നല്ല വിളവേകാൻ വെട്ടിയൊരുക്കും നൽ 
കർഷകനാണ് നീ എന്റെ നാഥാ.. 
ഉപമകൾ ചൊല്ലി നൽ ചിന്തകളേകിയെൻ
ഹൃദയം തുറക്കുന്ന ഗുരുനാഥനും.. 


ദൈവമെന്റെ കൈപിടിച്ചു..

ദൈവമെന്റെ കൈപിടിച്ചു.. 
മുടന്താനായ ഞാൻ നടന്നു.. 
ദൈവമന്നു ചെളികുഴച്ചെൻ 
കണ്ണെഴുതിയ നേരത്ത് 
അന്ധനാം ഞാൻ കണ്ടു എന്റെ 
തമ്പുരാനെ വാഴ്തിടുന്നു.... 

വാഴ്ക യേശുപരാ എന്റെ 
സീയോൻ രാജ രാജാ 
നിന്റെ നാമം പൂജിതമാകട്ടെ.. 
നിന്റെ രാജ്യം വന്നിടട്ടെ.... 

തളർന്നു ഞാൻ കിടന്നു 
എന്റെ ജീവിതപാതയതിൽ 
ദൈവമാന്നാ വഴിയേ വന്നു 
എന്നെ തൊട്ട് തലോടിടുന്നു 
ആത്മാവിൻ ശക്തിയിൽ ഞാൻ 
നിവർന്നു നിന്നിടുന്നു..... 

ജീവിത വഴിയിൽ....

ജീവിത വഴിയിൽ....
 തകർച്ചതൻ നടുവിൽ... 
കർത്താവിനെ സ്തുതിക്കാം... 
ജോബിനെപ്പോലെ... 
ആഴത്തിൽ വിശ്വസിച്ചവിടുത്തെ ഹിതത്തിനായ് കാത്തിരിക്കാം...

അന്ധനാം ബർത്തമിയൂസിനെപ്പോലെ 
പ്രത്യാശയോടെ നാം യാചിക്കണം 
തിരുഹിതംപുലരാൻ ക്ഷമയോടെതിരുമുന്നിൽ 
അബ്രഹാമിനെപ്പോലെ കാത്തിരിക്കാം... 

തളർവാതരോഗികൾ, കുഷ്ഠരോഗികളും 
തിരുമുമ്പിൽ സൗഖ്യം യാചിക്കുന്നു;
കർത്താവ് തിരുമനസ്സായാൽ സുഖം നേടാൻ
ഒരു വാക്ക് മതിയെന്ന ബോധ്യമോടെ..  

ഉണവു തേടി തിരകൾ താണ്ടി

ഉണവു തേടി തിരകൾ താണ്ടി മനമുലയാതെ  
അലയിലുലയും പടകിലേറി തുഴയെറിയുന്നു. 
മുക്കുവൻ ഇവൻ മുക്കുവൻ തൻ വലയെറിയുന്നു.
ആഴിയിന്നാഴങ്ങളിൽ തൻ ഉണവു തിരയുന്നു. 

മങ്ങുമിരവിൽ മീനിനായി വലവിരിക്കുമ്പോൾ 
ഉള്ളു നിറയെ ആശയും ആശങ്കയും മാത്രം.. 
അതിനു മീതെ പ്രാർത്ഥനകൾ ചിറകുനീർത്തുമ്പോൾ 
വലയും മനസ്സും നിറയെ പിടക്കും മീനുകൾ മാത്രം.. 











ഗ്വാഡലൂപ്പെയിലെ

മെക്സിക്കൻ ഗ്രാമമാം ഗ്വാഡലൂപ്പെയിലെ 
ദരിദ്രനായൊരു കർഷകന് 
ദർശനമേകി തൻ ജനതയോടളവറ്റ 
സ്നേഹം വെളിവാക്കി മാതാവ്...
ഗ്വാഡലൂപ്പെയിലെ മാതാവ്..... 

അമ്മേ.. അമ്മേ... 
ഗ്വാഡലൂപ്പെയിലെ മാതാവേ 
മധ്യസ്ഥമരുളൂ മാതാവേ 

മലനിരയിൽ അന്നൽഭുതമായി 
പൂത്തുലഞ്ഞൊരാ പൂക്കളെല്ലാം 
മുശിഞ്ഞു പഴകിയ മേലങ്കിയിൽ 
അവൻ ശേഖരിച്ചമ്മതൻ സാക്ഷ്യമായി.. 

അമ്മേ.. അമ്മേ... 
ഗ്വാഡലൂപ്പെയിലെ മാതാവേ 
മധ്യസ്ഥമരുളൂ മാതാവേ 

അത്ഭുതമായ് സ്വർഗപരിമളം തൂകിടും 
റോസപ്പൂവുകൾ നിലത്തു വീണു... 
നിവർത്തിയ മേലങ്കിക്കുള്ളിലായമ്മതൻ 
അത്ഭുതചിത്രം തെളിഞ്ഞു കണ്ടു... 

അമ്മേ.. അമ്മേ... 
ഗ്വാഡലൂപ്പെയിലെ മാതാവേ 
മധ്യസ്ഥമരുളൂ മാതാവേ 



 


ദൈവ സ്നേഹം തുളുമ്പി

ദൈവ സ്നേഹം തുളുമ്പി എന്നുള്ളിൽ.. 
ദിവ്യകാരുണ്യമായ് വന്നെൻ ഈശോ.. 
ആത്മാവിൽ വന്നിന്നു മുട്ടുന്ന നേരം.... 
ആത്മാനുരാഗത്താൽ പാടുന്നു ഞാനും... 
ആരാധ്യനായവനെ... 
നാവിൽ അലിഞ്ഞീടണേ.... 

Daiva sneham thulumpi ennullil 
Divyakarunyamaay vannen eesho.. 
Aathmaavil vannu muttunna neram 
Athmanuragathal padunnitha njan 
Aaraadhyaanaayavane.....
Naavil alinjeedane.... 


ദൈവം ഒരുക്കിടുമീ....
വിരുന്നിൽ പങ്കേൽക്കുവാൻ.. 
ഉള്ളം ഒരുക്കിടുന്നു... 
ഒന്നായ് അണിചേരുന്നു... 
തമ്മിൽ ഒന്നാകുവാനെന്റെ നാഥാ 
നാവിൽ വന്നീടണേ... 
യേശുവേ... എന്നാനന്ദമേ 
ജീവിതം ....നിനക്കെകുന്നു 
എന്നോട് കൂടെന്റെ ഭവനത്തിൽ
വാഴേണമേ.... 

Daivam orukkeedumee... 
Virunnil pankelkuvaan... 
Ullam orukkeedunnu.... 
Onnaay anicherunnu... 
Thammil onnaakuvaanente nadha...
Hruthil vanneedane...
Yesuve en nadhane... 
Jeevanil nee vazhename
Ennodu koodente bhavanathil vazhuvaan
Naadhaa vanneedane... 

ജീവൻ തുടിക്കുന്നോരീ... 
ദിവ്യ കൂദാശയിൽ.. 
ഈശോ വാണീടുന്നൂ... 
സൗഖ്യം നൽകീടുന്നു... 
എന്റെ മുറിവിൽ നിൻ തൈലം പുരട്ടണേ 
എന്നെ സുഖമാക്കണേ... 

Jeevan thudikkunnoree... 
Divya koodashayil....
Eesho vaaneedunnu... 
Saukyam nalkeedunnu...
Ente murivil nin thailam purattane... 
Enne sughamaakkane... 
Yesuve en nadhane... 
Jeevanil nee vazhename
Ennodu koodente bhavanathil vazhuvaan
Naadhaa vanneedane... 

താതനാം ദൈവമേ

താതനാം ദൈവമേ നീ സദാ ഞങ്ങളിൽ 
അനുഗ്രഹം വർഷിക്കണമേ... 
പുത്രനാം ദൈവമേ നീ സദാ ഞങ്ങളിൽ 
കാരുണ്യം വർഷിക്കണമേ..... 
ആത്മാവാം ദൈവമേ നീ സദാ ഞങ്ങളിൽ 
വരമാരി ചൊരിയണമേ... 

സകല രോഗ വ്യാധിയിൽ ഞങ്ങളെ
 കാത്തിടും യേശുനാഥാ 

ഈ കൊറോണ വ്യാധിയാൽ 
വലയുന്ന ലോകത്തെ 
നീ സുഖമാക്കണമേ 

കല്പിച്ചു, സ്പർശിച്ചു കുഷ്ഠരോഗിയവനെ 
സുഖമാക്കിടുന്ന നാഥാ... 

ഈ കൊറോണ വ്യാധിയാൽ 
വലയുന്ന ലോകത്തെ 
നീ സുഖമാക്കണമേ 

ഗദാറയിൽ  പിശാചു ബാധിച്ചവനെ 
സുഖമാക്കിയ യേശു നാഥാ 

തളർവാദരോഗിതൻ പാപം ക്ഷമിച്ചങ്ങേ 
സൗഖ്യം പകർന്ന നാഥാ 

വിശ്വസിച്ചുവിടുത്തെ വസ്ത്രം തൊട്ടവളിൽ 
സൗഖ്യം പകർന്ന നാഥാ.. 

ശതാധിപൻ തന്റെ ഭൃത്യന്റെ രോഗം 
സുഖമാക്കിയ ദൈവപുത്രാ.. 

തളർവാദ രോഗിയെ ശയ്യയെടുത്തന്നു 
നടത്തിയ യേശു നാഥാ... 

ബാധയൊഴിപ്പിച്ചാ ബാലന്നപസ്മാരം 
മാറ്റിയ സ്നേഹ നാഥാ... 

കാഫർണാമിലേ പിശാച് ബാധിതനെ 
സുഖമാക്കിയ യേശു ദേവാ 

പത്രോസിൻ അമ്മായിയമ്മയെ സ്പർശിച്ചു 
പനിമാറ്റിയ യേശു നാഥാ.... 

ജായ്‌റോസിൻ കൗമാരക്കാരിയാം മകളെ 
ഉയർപ്പിച്ച ദൈവപുത്രാ... 

ഗലീലിയ തീരത്തെ ബാധിരന് സുഖമേകി 
എഫാത്തയെന്നരുളിയ നാഥാ 

പൈശാചികബാധയാൽ വലഞ്ഞൊരു ബാലനെ 
സുഖമാക്കിയ യേശുനാഥാ... 

മഹോദര രോഗിയെ സാബത്ത് നാളിൽ 
സുഖമാക്കിയ യേശുനാഥാ.. 

യാചിച്ചോരാ പത്തു കുഷ്ഠരോഗികളെയും 
സുഖമാക്കിയ ദൈവപുത്രാ... 

ജന്മനാ അന്ധനായവനുടെ നയനങ്ങൾ 
തുറന്നവൻ യേശുനാഥാ.... 

രാജസേവകനുടെ ആസന്നമരണനാം മകനെ സുഖമാക്കിയ നാഥാ.. 

കനിവിനായ് യാചിക്കും അന്ധൻമാർ ഇരുവർക്ക് 
കാഴ്ച്ച പകർന്ന നാഥാ.. 

കൈ ശോഷിച്ചൊരുവന് സാബത്തു നാളിൽ 
സൗഖ്യം പകർന്ന നാഥാ 

ഗനേസറത്തിൽ അന്നങ്ങയെ തൊട്ടവരെ 
സുഖമാക്കിയ ദൈവപുത്രാ.. 

ഗലീലിക്കടലിന്റെ തീരത്തനേകർക്ക് 
സൗഖ്യം പകർന്ന നാഥാ... 

കാഴ്ചയ്ക്കായ് യാചിക്കും അന്ധന്മാരവരുടെ, 
 യാചന കേട്ട നാഥാ... 

ബെത്സയ്ദായിലെ അന്ധന് കാഴ്ച 
തിരികെ നൽകിയ നാഥാ.. 
ബെതെസ്ഥ കുളക്കരെ 

ബെത്സഥ കുളക്കരെ ആണ്ടുകൾ പഴകിയ രോഗിക്ക് ശാന്തി നൽകി... 

ലോകത്തിൻ വെളിച്ചമായ് സകലരെയും 
സൗഖ്യപ്പെടുത്തും യേശുനാഥാ 

നിൻ  പഞ്ചക്ഷതങ്ങളാൽ സകലരെയും 
സൗഖ്യപ്പെടുത്തും യേശുനാഥാ 

എൻ ദൈവമേ, സഹായകനേ എന്നേ 
ശക്തിപെടുത്തും യേശുനാഥാ... 

തിരുവിലാവിലെ രക്ത- ജലങ്ങളാൽ 
സൗഖ്യപ്പെടുത്തും യേശുനാഥാ... 


എന്നേക്കും ഞങ്ങൾക്ക് കൂട്ടായിരിക്കുവാൻ 
ആത്മനെ നൽകിയ യേശുനാഥാ.. 

നിലവിളിച്ചങ്ങയെ യാചിക്കും ഞങ്ങളെ 
സൗഖ്യപ്പെടുത്തുന്ന യേശുനാഥാ 

നിലവിളിക്കുന്നവരെ ആശ്വസിപ്പിക്കുന്ന 
ആശ്വാസദായകൻ യേശുനാഥാ

വിലപിച്ചുവിടുത്തെ തേടുന്ന മക്കൾക്ക് 
സാന്ത്വനം നൽകും യേശുനാഥാ.

പീഢിതർക്കായെന്നും സദ്വാർത്തയേകുവാൻ 
ആഗതനായവൻ യേശുനാഥാ...

അലിവോടെ നായിനിൽ വിധവതൻ മകനെ 
പുനർജീവിപ്പിച്ച യേശുനാഥാ... 

ആരോഗ്യമേകിയെൻ മുറിവുണക്കീടുമെ - ന്നരുൾ ചെയ്തിടുന്നൊരെൻ യേശുനാഥാ 






















ആവണി മാസത്തിൽ

ആവണി മാസത്തിൽ പൊന്നോണ നാളിൽ 
പൂവണിയും നാട്ടിൽ ഉത്സവമായി..... 
അതിരുകൾ ഇല്ലാത്ത മാവേലി നാട്ടിൽ.. 
അഖിലരുമൊന്നായി വാണീടും കാലം.. 
പൂവായ പൂവെല്ലാം  മിഴിനീട്ടും വഴിയോരം 
പൂവേപൊലി പാടും കുരുന്നുകളും... 
പുത്തനുടുപ്പിട്ട് തൊടിയാകെ വയലാകെ പൂതേടി പായും പുലരികളിൽ 

ആടി മാസത്തിൻ കോള് മാറി.. 
ആകാശമാകെ പ്രസന്നമായി... 
ആവണി പൊൻതേരിൽ ഓണം വന്നേ... 
ആയില്യം പാടം കതിരണിഞ്ഞേ.. 
തന്തന തന്തന താനേ 
തന്തന തന്തന താനേ 
കൊയ്തുപാട്ടിൻ താളമുയരും 
കാലം വന്നല്ലോ.... 
കളമൊരുക്കി കതിർമെതിച്ചിടാം... 
താളം മുറകട്ടെ പുലികളി 
മേളം ഉയരട്ടെ.. 
തുമ്പികൾ തുള്ളട്ടെ വർണ്ണ 
പൂക്കളമിളകട്ടെ.... 

ചിങ്ങനിലാവിന്റെ ചിറ്റാടയിൽ 
ഓണപ്പഴമയിൽ വീണുറങ്ങും 
മാവേലി നാടിന്റെ ഓർമ്മകളിൽ lllll8
നാളെപുലരുവാൻ കാത്തിരിക്കാം 
തിന്തിനം തിന്തിനം താനേ.. 
തിന്തിനം തിന്തിനം താനേ.. 
ഊഞ്ഞാൽ പാട്ടിൽ ആടിയുലയും 
മാവിൻ കൊമ്പത്ത്.. 
പൂങ്കുയിൽ പാട്ടിൻ ഈണം.... 
കായൽ തിരയിളകി കാറ്റിൽ 
വഞ്ചിപ്പാട്ടൊഴുകി... 
തിരുവാതിരയാടി തീരം 
ആർപ്പുവിളിക്കുന്നെ..... 










നിൻ വീഴ്ചകൾ ഓർക്കാതെ

നിൻ വീഴ്ചകൾ ഓർക്കാതെ 
നിന്നെ മറക്കാതെ 
നല്ലവനാം ദൈവം കൂടെയുണ്ട് 
നീയുറങ്ങുമ്പോൾ നിൻ ചാരത്തുണ്ട് 
നീയുണരുമ്പോൾ നിൻ കൂടെയുണ്ട് 
നീ പോകും പാതയിൽ 
കാവലായ് കരുതലായ്
നിത്യവും ദൈവം നിൻ കൂടെയുണ്ട്

കൂടെ നടക്കുന്ന ദൈവം... 
കൂട്ടിനിരിക്കുന്ന ദൈവം... 
കാവലായ് കരുതലായ് 
കണ്മുനത്തുമ്പിൽ 
കാത്തരുളീടുന്ന ദൈവം.... 

മിഴികളടഞ്ഞെന്റെ കാഴ്ച മറഞ്ഞപ്പോൾ 
കർത്താവെൻ ചാരത്ത് വന്നിരുന്നു.. 
മൊഴികളുടഞ്ഞെന്റെ നാവു കുഴഞ്ഞപ്പോൾ 
ഈശോയെൻ ആശ്വാസമായി വന്നു... 



സ്നേഹിച്ചു സ്നേഹിച്ചു

സ്നേഹിച്ചു സ്നേഹിച്ചു എന്നേശുനാഥൻ 
തൻ മാംസ രക്തങ്ങൾ പകുത്തു നൽകി, 
ജീവന്റെ മന്നയായ് തന്റെ  ശരീരം.... 
ജീവപാനീയമായ് തൻ തിരുരക്തം... 
കർത്താവ്‌ നമ്മൾക്ക് നൽകി... 

വാങ്ങി ഭക്ഷിക്കുവിൻ... ഇതെൻ ശരീരം... 
ജീവന്റെ ഭോജ്യം.... 
വാങ്ങി... കുടിച്ചിടുവിൻ.. ഇതെന്റെ രക്തം 
രക്ഷതൻ കാസ....


പോകും വഴികൾ

പോകും വഴികൾ എന്തെന്നറിയാ -
തന്ന് ഞാൻ വലഞ്ഞ കാലം.. 
ഉള്ളിൽ നിന്നും മാഞ്ഞിടുന്നു 
നിന്നെ കണ്ട നാൾ.... 
പാതിവഴിയിൽ ഞാൻ തകർന്നു 
ബലഹീനനായി വീഴും.. 
ആ ദിനങ്ങൾ നിൻ കൃപയാലെ 
മാറ്റും ദൈവമേ.... 

നീ കടാക്ഷമേകിയാൽ 
ഇരുൾ ഒഴിഞ്ഞു പോയിടും 
ഒരു വാക്ക് ചൊല്ലിയാൽ 
ആത്മാവിനാനന്ദം... 

Pokum vazhikal enthennariya, -
Thann njan valanja kalam 
Ullil ninnum manjidunnu 
Ninne kanda nal.... 
Pathivazhiyil njan thakarnnu 
Balaheenanayi veezhum 
Aa dinangal nin kripayale 
Mattum daivame.... 

Pokum pathai ennaventru 
Theriyamal nan thavithen
Anda kalam nan maranthen 
Unai parthathal... 

Sikki thavitha natkal anru 
Thadumari nan vizhunthen 
Anda neram  um kirubai 
Thantha daivame 

എന്നേശുനാഥനും

എന്നേശുനാഥനും ഞാനുമിന്നാഴമാം സ്നേഹത്തിൽ
വാഴുന്ന സ്വർഗ്ഗീയ നിമിഷങ്ങളെ
ഓർത്തു ഞാൻ നാഥനു സ്തുതിയേകിടാം 
ഹൃദയം..... നിറയെ...... 
(നിറവായ്... മനമായ്...)

 അലിവാർന്ന സ്നേഹം
മിഴിവാർന്നു നൽകി 
മാറോടണച്ചെന്നെ ലാളിക്കും ദൈവം (2)
അകതാരിലനുതാപ സങ്കീർത്തനം
നവജീവനരുളുന്നൊരാന്തോളനം..
മിഴിനീരിൽ കഴുകി ഞാനെൻ മാനസം
നാഥനായ് മാത്രമീ ദേവാലയം
എൻ ഹൃദയാലയം

(എന്നേശുനാഥനും….

അലയടിച്ചുയരും വചനാമാമീശോ
സ്നേഹാഗ്നിജ്വാലയായെന്നിൽ പടർന്നു (2)
പാപങ്ങൾ നീക്കിടും ആത്മാഗ്നിയിൽ
ഞാനും എരിയുന്നു എന്നേശുവേ
ആത്മാവിലിന്നൊരു നവസൃഷ്ടിയായ്
ഞാനും ഉയിർത്തിതാ എൻ നാഥനെ ..
എൻ.. പ്രിയനാഥനെ ...

(എന്നേശുനാഥനും… )

ദീപങ്ങൾ എരിയും വേദിയിതിൽ,

ദീപങ്ങൾ എരിയും വേദിയിതിൽ, 
ചുറ്റും ധൂപങ്ങൾ ഉയരും വേളയിതിൽ.
ആരാധ്യനായവൻ യേശുപരാ  നിനക്കാരാധനാ സ്തുതി പാടിടുന്നെ.. 
(എൻ) ദുഃഖങ്ങൾ അകലും വേളയിൽ 
(ഉള്ളിൽ) ആനന്ദം നിറഞ്ഞു ഞാൻ പാടിടാം 
(നിൻ) സ്നേഹത്തിൽ നിറഞ്ഞെൻ നാഥനെ 
വാഴ്ത്തുന്നു നിന്നപദാനങ്ങൾ... 
അൾത്താരയിൽ.. ദിവ്യ സക്രാരിയിൽ.. 
വാഴുന്ന  ദിവ്യകാരുണ്യമേ... 
നിൻകൃപാ മാരിയിൽ മുങ്ങി ഞാൻ 
ഏകുന്നേശുവേ.... 

നാഥാ ആരാധനാ ദേവാ ആരാധന 
ആരാധന അങ്ങേയ്ക്കാരാധനാ... 

ദിവ്യശോഭയിൽ മുങ്ങിടും 
സുവർണ്ണമീ സക്രാരിയിൽ.. 
ശുദ്ധ മാനസരായി നാം 
വാഴ്ത്തിടം തിരുവോസ്തിയെ 
രക്ഷദം.... കൂദാശയെ.... 
സക്രാരിയിൽ... വണങ്ങിടാം... 
നിറമനസ്സാൽ പാടിടാം... 

നാഥാ ആരാധനാ ദേവാ ആരാധന 
ആരാധന അങ്ങേയ്ക്കാരാധനാ... 

ദിവ്യകാന്തി ചൊരിഞ്ഞിടും 
നവ്യ സ്നേഹ തളികയിൽ 
നിത്യ ജീവ ഭോജ്യമായ്
യേശു വാണിടുന്നിതാ 
കുമ്പിടാം കുർബ്ബാനയെ 
മഹത്തരം കൂദാശയെ 
താണുവീണു വണങ്ങിടാം.... 

ദീപങ്ങൾ എരിയും വേദിയിതിൽ, 

നവലോകത്തിൽ യുവതയ്‌ക്കെന്നും

 നവലോകത്തിൽ യുവതയ്‌ക്കെന്നും
മാതൃകയായവനെ....
നവ മാധ്യമ സുവിശേഷകനെ
കാർലോ ആക്യുട്ടിസ്സേ

ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ
ഞങ്ങൾക്ക് മാതൃകയായവനെ..
മാധ്യസ്ഥം തരണേ എന്നും മാതൃകയാകണമേ....

യേശുവിനോടെന്നും അടുത്തിരിക്കാൻ...
ദിവ്യകാരുണ്യത്തിൽ ലയിച്ചവനെ.....
ഇന്റർനെറ്റിൻ...കണ്ണികളാൽ....
ഞങ്ങളെ ഈശോയിൽ നീയിണക്കി...

സൂര്യാംശ്രുവാം ഉടയാട ചാർത്തി

സൂര്യാംശ്രുവാം ഉടയാട ചാർത്തി 
അമ്പരവീഥിയിൽ പരിലസിക്കും 
മേരി മനോഹരി അമലോത്ഭവേ 
ഞങ്ങൾക്ക് വേണ്ടി നീ പാർത്ഥിക്കണേ.... 

Chorus :
ദാവീദിൻ കോട്ടയേ, സ്വർണ്ണാലയമേ.. 
പാപികൾ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.. 
ഇപ്പോഴുമെപ്പോഴും മരണനേരത്തും 
തമ്പുരാനോടായി പ്രാർത്ഥിക്കണേ... 

സാഗര തിരകൾക്ക് മീതെയെന്നും 
താരകയായി വിളങ്ങുമമ്മേ...
നിൻ മടിത്തട്ടിൽ പരിലസിക്കും 
ഉണ്ണിയെ ഞങ്ങൾക്ക് നൽകേണമേ.... 
 
നീതിതൻ സൂര്യനാമേശുവിന്റെ 
നീതിതൻ ദർപ്പണമാകുമമ്മേ 
നിതിമാനായവൻ നിന്റെ കാന്തൻ 
യൗസെപ്പിതാവിനെ നൽകണമേ, 


ഈശോയെൻ ഹൃത്തിൻ താളമായ്

ഈശോയെൻ ഹൃത്തിൻ താളമായ് 
ആത്മാവിൽ ഉയരും രാഗമായ് 
നാഥാ നീ ഇനിയെൻ സ്വന്തമായ്
വാഴാൻ എൻ ഉള്ളം തന്നിടാം... 
ക്രൂശിൽ നാഥാ... നിൻ സ്നേഹം കണ്ടു.. 
പാപി എന്നിൽ .... അനുതാപം തിങ്ങി 
യേശുവേ എൻ രക്ഷകാ ഉള്ളിൽ നീ വരേണമേ... 
നായകാ എൻ ജീവനായ് എന്നും വാണിടേണമേ... 


Eshoyen hrudthin thaalamaay, 
Athmaavil uyarum ragamay.. 
Naatha nee iniyen swanthamay 
Vaazhanen ullam thannidam 
Krooshil natha nin sneham kandu... 
Papi njano  anuthapam poondu... 

Yesuve en rakshaka ullil nee varename 
Naayaka en jeevanayennum vanidename... 



സ്വർഗ്ഗം തുറന്നെത്തും രാജാനേ 
മാലാഖമാർ വാഴ്ത്തും രക്ഷകാ.. 

എൻ സ്നേഹിതൻ ഈശോ..... 
എൻ രക്ഷകൻ ഈശോ... 
എൻ പാലകൻ ഈശോ.. 
എൻ സ്വന്തമെൻ ഈശോ... 
എൻ ജീവിതം ആകെ മാറ്റിടും... 
എൻ ജീവനാമേശു നായകാ... . 
നീ നല്ലിടയൻ നാഥാ....... 
En snehithan esho
En rakshakan esho
En palakan esho 
En swanthamen esho 
En jeevitham ake mattidum
En jeevanameshu nayaka
Nee nsllidayan natha..



അമ്മതൻ മടിയിലെ

അമ്മതൻ മടിയിലെ പൈതലേ നിൻ
ചുണ്ടിലെ പ്രത്യാശതൻ പുഞ്ചിരി 
ഞങ്ങൾ തൻ അധരങ്ങളിൽ പടർന്നു 
സ്നേഹം നിറവാകും ക്രിസ്മസ് രാത്രി.. 

----------CH-------------
രാത്രി പുണ്യ സമാഗമ രാത്രി 
സ്വർഗ്ഗവും ഭൂമിയും ഒന്നാകും രാത്രി... 
നിർമ്മല സ്നേഹത്തിൻ കതിരുകളുയരും 
രാത്രി... ഇന്നീ ക്രിസ്മസ് രാത്രി....
----------CH------------

പാപാന്ധകാരത്തിൻ ഇരുളാർന്ന വഴിയിൽ 
സ്നേഹത്തിൻ പ്രഭതൂകി നീതിസൂര്യൻ.. 
ഉദിച്ചുയർന്നീടുന്ന കാഴ്ച്ചയിൽ മിഴിചിമ്മി 
താരകൾ നിറയുമീ ക്രിസ്മസ് രാത്രി....

----------CH-------------
രാത്രി പുണ്യ സമാഗമ രാത്രി 
സ്വർഗ്ഗവും ഭൂമിയും ഒന്നാകും രാത്രി... 
നിർമ്മല സ്നേഹത്തിൻ കതിരുകളുയരും 
രാത്രി... ഇന്നീ ക്രിസ്മസ് രാത്രി....
----------CH------------

സ്വാർത്ഥമോഹങ്ങൾ നിറയുന്ന ഭൂവിൽ 
സ്നേഹസുഗന്ധമായ് ദൈവപുത്രൻ 
ജാതനായീടുന്ന താഴ്വരയിൽ ലില്ലി 
പൂവുകൾ വിരിയുന്ന ക്രിസ്മസ് രാത്രി.... 

----------CH-------------
രാത്രി പുണ്യ സമാഗമ രാത്രി 
സ്വർഗ്ഗവും ഭൂമിയും ഒന്നാകും രാത്രി... 
നിർമ്മല സ്നേഹത്തിൻ കതിരുകളുയരും 
രാത്രി... ഇന്നീ ക്രിസ്മസ് രാത്രി....
----------CH------------