Wednesday 29 July 2009

പാടാം പാടാം



















പാടാം പാടാം സ്രിഷ്ടിതന്‍ കഥപാടാം
ദൈവപിതാവിന്‍ കരവൈഭവം വാഴ്‌തിടാം
ഈ പ്രപഞ്ചസ്രിഷ്ടിതന്‍ കഥപാടാം
കഥപാടാം ..... കഥപാടാം ...... കഥപാടാം ......


ശൂന്യതയില്‍ കര്ത്താവന്നാജ്ഞാപിക്കേ...
ആകാശവും ഭൂമിയും ഉരുവായി...
അന്ധകാരത്തില്‍ ദൈവം അജ്ഞാപിക്കേ..
നല്‍പ്രകാശമുരുവായി വചനത്താലെ.....
ഇരുളിനെ രാവെന്നും വെളിച്ചത്തെ പകലെന്നും
ദൈവം വിളിച്ചു.......
സന്ധ്യയായ് ഉഷസ്സായി ഒന്നാം ദിനം

രൂപരഹിതമാം ധരയില്‍ ജലമൊഴുകി....
ജലപ്പരപ്പില്‍ കര്ത്താവിന്‍ ശക്തിതിങ്ങി.
ജലമധ്യേ ദൈവം വിതാനമൊരുക്കീ
ജലമങ്ങനെ രണ്ടായി വേര്പിരിഞ്ഞു....
ആകാശമെന്നാ വിതാനത്തിനു ദൈവം
പേര്‍ വിളിച്ചു.....

സന്ധ്യയായ് ഉഷസ്സായി രണ്ടാം ദിനം

ആകാശക്കുട കീഴില്‍ ജലം ഒത്തു ചേര്ന്നു...
പ്രതലമങ്ങനെ നന്നായി പൊങ്ങി വന്നു...
ഹരിതസസ്യ ജീവികളാല്‍ ഭൂമി നിറഞ്ഞൂ
ദൈവത്തിന്‍ മഹിമയെങ്ങും നിറയുന്നൂ......
കരയില്‍ കടലില്‍ സമ്രിദ്ധമായ് വാഴാന്‍ ..
അനുഗ്രഹിച്ചു....
സന്ധ്യയായ് ഉഷസ്സായി..മൂന്നാം ദിനം

ഋതുക്കള്‍, ദിന-രാത്രങ്ങള്‍ വര്ഷങ്ങളും .....
വേര്തിരിച്ചു താരകങ്ങള്‍ ഉരുവായി...
ഭൂവിലെങ്ങും പ്രഭചൊരിയും ദീപങ്ങളായ്...
ആകാശക്കീഴില്‍ അവ സ്ഥാപിതമായ്...
സൂര്യന്‍ പകലിലും ചന്ദ്രന്‍ ഇരവിലും
പ്രഭ ചൊരിഞ്ഞൂ....
സന്ധ്യയായ് ഉഷസ്സായി..നാലാം ദിനം

കര്ത്താവിന്‍ തിരുവചനം വീണ്ടുമുയര്ന്നു....
സമുദ്രത്തില്‍ മത്സ്യങ്ങള്‍ ഉരുവായി...
ആകശത്തിന്‍ കീഴിലെങ്ങും പാറിനടക്കാന്‍...
കരയിലീശന്‍ പക്ഷികളെ ഉരുവാക്കീ...
കരയില്‍ കടലില്‍ സമ്രിദ്ധമായ് വാഴാന്‍
അനുഗ്രഹിച്ചു....
സന്ധ്യയായ് ഉഷസ്സായി..അഞ്ചാം ദിനം

സകല സ്രിഷ്ടിജാലങ്ങളും ഉരുവാക്കിയവന്‍
ദൈവത്തിന്‍ വചനം അന്നരുള്‍ചെയ്തു...
"നാം നമ്മുടെ രൂപത്തില്‍, സദ്രിശ്യത്തില്‍....
മനുഷ്യനെ മണ്ണില്‍ നീന്നും ഉരുവാക്കാം ...
സ്ത്രീ-പുരുഷന്മാരെ സ്രിഷ്ടിച്ചീശന്‍
നന്നായ് അനുഗ്രഹിച്ചു......
സന്ധ്യയായ് ഉഷസ്സായി..ആറാം ദിനം

എല്ലാം നന്നായെന്നുടനെ നോക്കി കണ്ടു...
ഏഴാം നാളില്‍ സ്രിഷ്ടാവീശന്‍ വിശ്രമിച്ചു....
ആ ദിവസം ഇസ്രേല്‍ ജനം ആചരിച്ചു....
കര്ത്താവിന്‍ സാബത്തായ് ആചരിച്ചു......
സ്രിഷ്ടികള്‍ സ്രഷ്ടാവിന്(കര്ത്താവിന്‍) തിരുഹിതംപോല്‍
വാണിടണം...
സന്ധ്യയായ് ഉഷസ്സായി..ഏഴാം ദിനം

Monday 20 July 2009

സെഹിയോന്‍ മണിമാളികയില്‍


സെഹിയോന്‍ മണിമാളികയില്‍ ഊട്ട്ശാലയില്‍ ...
സ്നേഹവിരുന്നിനായ്... നല്‍ വേദിയൊരുങ്ങി....
ഹൃദയതാലത്തില്‍ ഞങ്ങള്‍ കാഴ്ചയേകുന്നു...
ഗുരുവും ശിഷ്യരും വിരുന്നൊരുക്കുന്നു....

സ്വീകരിക്കണമെ ഏന്റെ കാഴച ദ്രവ്യങ്ങള്‍
ദേഹവും എന്‍ ദേഹിയും.....
ജീവനും എന്‍ സര്‍വ്വവും.....

ഞങ്ങളര്‍പ്പിച്ചീടും ഈ അപ്പം നിന്നുടെ..
ദിവ്യ ശരീരമായ്... മാറ്റണേ എന് യേശുവെ...
നവ്യമാം കല്പന...പോലെ നാമിനിയെന്നും...
അന്യോന്യം സ്നേഹിച്ചിടാം.....

കാസയില് നിറയുന്നൊരീ.. പുതു വീഞ്ഞവിടുത്തെ...
തിരുരക്ത ധാരയായ്... മാറ്റണേ...എന് നാഥനെ...
വീഞ്ഞുമായ് അലിഞ്ഞിടും... ജലകണം പോലെ നീ
ഞങ്ങളേ നിന് മാറില് ചേര്‍ക്കണേ...