Showing posts with label ഭക്തി. Show all posts
Showing posts with label ഭക്തി. Show all posts

Wednesday, 7 July 2010

ദൈവം വസിക്കുന്ന ഹൃദയങ്ങളേ...















ദൈവം വസിക്കുന്ന ഹൃദയങ്ങളേ,
ആത്മാവിന്‍ ജ്വാലയില്‍ എരിയുന്നവരെ, (1 chor3:15-16)
തങ്കത്തിന്‍ വിലയുള്ള മക്കളല്ലേ നിങ്ങള്‍
സീയ്യോന്റെത അമൂല്യരാം സന്തതികള്‍... (വിലാ4:2)


സ്വയം വിലയറിയാതെ വിലപിക്കരുതേ
അന്യോന്യ ബഹുമാനം മറക്കറുതേ,
മഞ്ഞിന്റെെ നൈര്മ്മ്ല്യം, പാലിന്റെ വേണ്മ യും
കളയരുതേ കരിപുരളരുതെ (വിലാ4:2)

ലോകസൌഭാഗ്യങ്ങളേറിയാലും നിന്‍ [മത്തായി (16:26)]
ആത്മ നാശം വന്നാല്‍ എന്തുലാഭം
ജീവന്‍ നശിക്കാതെ ജീവിതം മങ്ങാതെ
ജീവസംസ്കാരത്തില്‍ വളരണം നാം.

സാഗര തിരകള്‍ക്ക് മീതെ



സാഗര തിരകള്‍ക്ക് മീതെ അന്നീശോ..
നഗ്നപാദനായ് നടന്നു വന്നു...
ശിഷ്യഗണങ്ങളോ ഭയന്നു വിളിച്ചു..
നാഥന്‍ മൊഴിഞ്ഞൂ ഭയപ്പെടേണ്ട...

ഭയലേശം വേണ്ട നിന്‍ദൈവമില്ലേ..
നിന്‍ കാലടി തെല്ലും ഇളകുകില്ലാ...


ജീവിത സാഗര തിരയിളകുമ്പോള്‍
നിലയില്ലാതിവര്‍ താഴുമ്പോള്‍
പത്രോസിനേകിയ രക്ഷാകരം നാഥാ
പാപികള്‍ ഞങ്ങള്‍ക്കും നീട്ടണമേ...

അക്കരെ സീയോനില്‍ സൌഭാഗ്യം തേടും
യാത്രയില്‍ ഞങ്ങല്‍ക്ക് തുണയാകണേ...
തിരുവചനാമൃത തുഴയേന്തി അമരത്ത്
ശ്രീയേശു ദേവാ നീവരണേ....

Monday, 22 June 2009

കണ്ണുകളെ.....



















കണ്ണുകളെ, നല്ലത് മാത്രം കാണുക
കാതുകളെ, നല്ലത് മാത്രം കേള്‍ക്കുക
നാവിലെ എന്‍ വചനങ്ങള്‍
യേശുവിന്‍ ഇന്പമെഴും
സുവിശേഷമാക്കണെ.

രകഷയെന്നും അവനിലാകണം
രക്ഷകന്‍ അവനാണല്ലൊ..
ആ തിരു നാമമെന്നും മോദമോടെ
വാഴ്തിപാടണം..
എന്‍ മനസ്സിന്‍ സ്വപ്നമെല്ലാം
നിന്‍ ഹതം പോല്‍ അയിടട്ടെ
സ്നേഹമെഴും തമ്പുരാനെ
നിന്റെ രാജ്യം വന്നിടട്ടെ...

അന്ധന് കാഴ്ചയേകുവാന്
ബാധിരന് കേള്വിയെകുവാന്‍
ആ തിരുനാഥനന്ന്
സ്നേഹമോടെ വന്നു വാണിടും
പാപമില്ല ജീവിതം നല്‍-കാഴ്ചയായി നല്‍കിടേണം
ആരാധ്യമാ പടപത്മം
ആശയോടെ കുമ്പിടേണമ്..




Wednesday, 10 June 2009

ക്ലേശകരം ജീവയത്രയില്‍

സംഗീതം : ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍













ക്ലേ
ശകരം ജീവയത്രയില്‍
യേശുവരും നിന്നെ താങ്ങുവാന്‍
എത്രമേല്‍ പാപി നീയെങ്കിലും
എത്ര ദ്രോഹം നീ ചെയ്തെങ്കിലും
നിന്നെ തിരുയുന്ന അഞപലകന്‍ വന്ന്
കോരി എടുക്കും തന്‍ തോളിലേറ്റൂം...
ഭക്തി തരും ശക്തി ഉണ്ടെങ്കില്‍ എന്നും നിന്‍
ജീവിതം സായൂജ്യം നേടിടുമേ...
അവശരില്‍ ആര്ത്തരില്‍് ആലംബഹീനരില്‍്
വന്നു വിളങ്ങുന്ന സ്നേഹമോര്ത്താല്‍....
ജീവിതം ആനന്ദ ദായകമേ....

വിശ്വസിക്ക നീ വിശ്വസിച്ചാല്‍ നിന്‍
കുടുംബവും നീയും രക്ഷനേടും..
രക്ഷകന്‍ നിന്നില്‍ ക്രിപയാകുമെങ്കില്‍
നിത്യവും നിന്നുള്ളില്‍ വാഴുമെന്കില്
‍ജീവിതം ആനന്ദ ദായകമേ....

Tuesday, 9 June 2009

ആത്മാവില്‍ ഒഴുകുന്ന

സംഗീതം : ഫാ: ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍

























ത്മാവില്‍
ഒഴുകുന്ന സ്വരരാഗമേ...
ആമോദമേകുന്ന സുവിശേഷമേ..
ആരാകിലും നിന്നെ തേടിടുമ്പോള്‍
പുണ്യ ദര്‍ശനം നല്‍കേണമേ..

അന്ന് സെഹിയോനില്‍ അമ്മയും ശിഷ്യരും
ആരാധനക്കായ്‌ വന്ന നേരം
ആത്മാവിന്‍ ജ്വാലയാല്‍ അഭിഷേകമേകി നീ,
അത്ഭുതം കാട്ടി നീ ഭാഷകളാല്‍...

ഇന്ന് തിരുമുന്പില്‍ കുമ്പിടും ഞങ്ങളില്‍
ആത്മാവിന്‍ ജ്വാല തെളിക്കേണമേ..
ആരാധിച്ചീടുവാന്‍ അണയുന്ന ഞങ്ങളില്‍
അല്ഭുതം കാട്ടണെ സ്നേഹനാഥാ....