Tuesday, 4 June 2024

ധർമത്തിൻ പടച്ചട്ട ധരിച്ച്

ധർമത്തിൻ പടച്ചട്ട ധരിച്ച്
നീതിതൻ മുനയുള്ള കുന്തവും പേറി
വിശുദ്ധിതൻ തൂവെള്ള കുതിരമേലേറി
അണയൂ പുണ്യവാനെ...
ഗീവർഗ്ഗീസ് ധന്യവാനെ....

സ്വർഗ്ഗീയ മാധ്യസ്ഥ്യ കോട്ടകെട്ടി 
ഞങ്ങളെ കാക്കണെ വിശുദ്ധനെ 
സാഹ്യസാനുവിൽ പാലോട്ഗ്രാമത്തിൻ
പാതുകാവലാം പുണ്യവാനെ 


ജീവിത ക്ലേശങ്ങൾ ഏറിടുമ്പോൾ,
പകർച്ചവ്യാധികളാൽ വലഞ്ഞിടുമ്പോൾ
ആശ്വാസമാം കുതിര കുളമ്പടി നാദം
ഹൃദയതുടിപ്പായിടുമ്പോൾ...

സ്വർഗ്ഗീയ മാധ്യസ്ഥ്യ കോട്ടകെട്ടി 
ഞങ്ങളെ കാക്കണെ വിശുദ്ധനെ 
സാഹ്യസാനുവിൽ പാലോട്ഗ്രാമത്തിൻ
പാതുകാവലാം പുണ്യവാനെ 



ജീവിതം വഴിമുട്ടും പ്രതിസന്ധികളിൽ
സാത്താനൊരുക്കുന്ന തടസ്സങ്ങളെ
കുന്തത്താൽ കുത്തിയകറ്റുന്ന ധീരനാം
രക്തസാക്ഷിയണഞ്ഞിടണെ..

സ്വർഗ്ഗീയ മാധ്യസ്ഥ്യ കോട്ടകെട്ടി 
ഞങ്ങളെ കാക്കണെ വിശുദ്ധനെ 
സാഹ്യസാനുവിൽ പാലോട്ഗ്രാമത്തിൻ
പാതുകാവലാം പുണ്യവാനെ

0 comments:

Post a Comment