Showing posts with label ദൈവസ്നേഹം. Show all posts
Showing posts with label ദൈവസ്നേഹം. Show all posts

Saturday, 8 June 2013

നാഥാ...നിന്‍ സ്നേഹം.....

നാഥാ...നിന്‍ സ്നേഹം.....
എനിക്കു ഹൃദയരാഗം...
ദേവാ... സുവിഷേശം....
എനിക്കു ഹൃദയ താളം...

വരമേകണെ നാഥ..
കൃപ തൂകണേ ദേവ...
പ്രഭയോടെ നീ വരണേ...

ദരിദ്രരോടനുഭാവമോടെ...
തിരുവചനത്തിന്‍ അനുഭവമേകി,
പാപത്താല്‍ മൃതരായവര്‍..
കൃസ്തുവാല്‍ മുക്തരായി...
അനുതാപിയില്‍ ...അലിവോടെ നീ
പകരുന്നു തന്‍ ദിവ്യ സ്നേഹം.....

ദൈവസ്നേഹം വിണ്ണിലുണ്ട്,

ദൈവസ്നേഹം വിണ്ണിലുണ്ട്,
മന്നിലുണ്ട്, എങ്ങുമുണ്ട്.
എന്നിലുണ്ട്, നിന്നിലുണ്ട്,
നമ്മിലുണ്ട്, എന്നുമുണ്ട്.

ഒരുദൈവം തന്‍റെ ജനത്തിന്മുന്നില്‍
തിരസ്കൃതനാകുന്ന കാഴ്ചകണ്ടു,
പ്രപഞ്ചമാകെ കണ്ണീരൊഴുക്കുന്നു,
അലിവുള്ളസ്നേഹത്തെ വാഴ്തിടുന്നു.

കുരിശോളം താഴുന്ന ദൈവസ്നേഹത്തെ
ആരാധിക്കാം നമുക്കാരാധിക്കാം

ആശീര്‍വദിച്ചങ്ങാവസിക്കുന്ന

ആശീര്‍വദിച്ചങ്ങാവസിക്കുന്ന
പരിശുദ്ധ പരമ ദിവ്യകരുണ്യമേ..
ആരാധനാ...ആരാധനാ...
ആത്മാവില്‍ സത്യത്തില്‍ ആരാധനാ...

കാല്‍വരിക്കുന്നില്‍ ബലിയാകുമവിടുത്തെ
അപ്പത്തിന്‍ രൂപത്തില്‍ സ്വീകരിക്കാം,
ഹൃദയകവാടം തുറന്നണഞ്ഞീടുന്ന
കൃപയാണ് ദിവ്യകാരുണ്യം...
അനന്തമഗ്രാഹ്യമാം ദൈവരഹസ്യത്തിന്‍
തികവാണ് ദിവ്യകാരുണ്യം.....

Wednesday, 9 November 2011

സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും


സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും
പ്രശാന്തിതന്‍ മണീവീണയായ്
സ്നേഹസ്വരൂപ എന്നെ മാറ്റേണമേ
ഇടവിടാതങ്ങേ സ്തുതിക്കാന്‍.

ഈശോ നാഥാ... സ്നേഹരാജാ,,,
ജീവന്‍ നല്‍കാന്‍  ജീവന്‍ ത്യജിക്കും
അജപതിയായ നാഥാ,
അജഗണം വാഴ്തിടുന്നു.

വിദ്വേശ കള നീക്കി സ്നേഹം വിതക്കാന്‍
നിരാശര്‍ക്ക് പ്രത്യാശയേകിടുവാന്‍
അന്ധകാരത്തില്‍ നിന്നൊളിയേകാന്‍
സന്തതം എന്നെ അയക്കണേ നാഥാ..

നല്‍കുവോന്‍ അളവറ്റ് നേടിടുന്നു,
ക്ഷമിക്കുവോനെല്ലാം ക്ഷമിച്ച് കിട്ടും.
മരണത്തിലൂടെ നാം നിത്യതയില്‍ പുനര്-
‍ജ്ജനിക്കുന്നു ആത്മാവില്‍ ശാന്തിയോടെ

Wednesday, 7 July 2010

ദീനദയാലുവാം നാഥാ















ദീനദയാലുവാം നാഥാ അവിടുത്തെ,
സ്നേഹഭാവങ്ങള്‍ അറിഞ്ഞിടുവാന്‍
ആത്മാവില്‍ ദരിദ്രരായ്,
സുവിശേഷം ധരിച്ചിതാ..
നിന്ജേനമണയുന്നു നിര്ത്സതരിയില്‍....
ജീവന്റെം സ്വര്ഗ്ഗീ യ നിര്ത്സ രിയില്‍....

സുവിശേഷ വലവീശി മര്ത്യഗരേ നേടുവാന്‍
ശിഷ്യരേ അയക്കുന്ന മുക്കുവനേ...
ആത്മാവില്‍ ചിന്തേരിട്ടെന്‍ രൂപം മിനുക്കുന്ന
സ്നേഹിതനാണു നീ നല്ല തച്ഛന്‍...

ആടുകള്ക്കാുയ് മുദാ കാവല്ക്ക വാടമായ്
ജീവന്‍ വെടിഞ്ഞിടും നല്ലിടയാ..
ആത്മാവിന്‍ മുറിവില്‍ തന്‍ സ്നേഹതൈലം പൂശി
സൌഖ്യം പകര്ന്നി ടും നല്ല വൈദ്യന്‍..

അമ്മയെക്കാളേറെ സ്നേഹമുണ്ട്




















അമ്മയെക്കാളേറെ സ്നേഹമുണ്ട്
ഈശോതന്‍ തിരുഹൃദയം നിറയെ..
അനാദിതൊട്ടിന്നോളം എന്നേക്കുമായ്
ദൈവം നല്കിയോരഭയകേന്ദ്രം

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവം കരതാരില്‍ ആലേഖനം ചെയ്ത
എന്‍ രൂപം തിരുനാഥന്‍ കരുതിടുന്നു,
അനന്ദമാം സ്നേഹം നിറഞ്ഞൊഴുകീടുന്ന
അമേയമവിടുത്തെ തിരുഹൃദയത്തില്‍
സര്വ്വിരേയും നാഥന്‍ കരുതിടുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

നിന്ദയാല്‍ മാനുഷന്‍ കൈമോശം വരുത്തിയ
നിത്യജീവനീശന്‍ കരുതിവച്ചു
അമൂല്യ-മഗാധമാം ദൈവസ്നേഹം തിങ്ങും
മിശിഹാനഥന്റെ- തിരുഹൃദയത്തില്‍
പ്രപഞ്ചമഖിലം നിലനില്ക്കുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,













ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,
ദിവ്യാനുഭൂതിയില്‍ വാണിടുമ്പോള്‍,
ജീവിതം ധന്യം അര്ത്ഥാപൂര്ണ്ണം് നിത്യം
പ്രഭയേകിയെരിയുക നാം നെയ്തിരിപോല്‍.

നീസ്സീമമവിടുത്തെ സ്നേഹത്തിനായെന്നും
ത്രീയേക ദൈവമേ നന്ദി......

സ്വാര്ത്ഥൈ-വിദ്വേഷങ്ങളേതുമില്ലാതെ
ക്ഷമയോടെ ദയയോടെ വാണിടുവാന്‍
നീതിയില്‍, സത്യത്തില്‍ ഉല്ലസിച്ചീടുവാന്‍
ദൈവം സ്നേഹമെന്നേറ്റുചൊല്ലാം.

സ്വതന്ത്രമായ് സ്നേഹിക്കാന്‍ വരമരുളീടുന്നു,
നന്മകള്‍ ചെയ്യാന്‍ മനസ്സരുളുന്നു.
യോഗ്യരല്ലെങ്കിലും ഉള്ളിന്റെ്യുള്ളിലായ്
സ്നേഹമായ് നിറയുന്നു ദിവ്യകാന്തി.

Monday, 15 June 2009

സനാതന സ്നേഹം

സംഗീതം: ജിജോ































നാതന സ്നേഹത്തിന്‍ നൂതനാശയം
ഞങ്ങള്‍ക്ക് നല്‍കിയ തമ്പുരാനേ..
നിന്റെ സ്നേഹത്തില്‍ അശ്രയിച്ചു..
താവക കരുണയ്കായ് കത്തിരിപ്പു..

ബെദ്ലഹേമിലെ പുല്‍തൊഴുത്തില്‍
കാലികള്‍ തന്‍ ഔദാര്യത്തിലല്ലെ...
ഈലോക രക്ഷക ദൈവസുതാ നിന്‍
അവതാര വേദിയൊരുങ്ങിയതു..
അനാഥരെ നീ സനാഥരാക്കു..

അരമത്തിയക്കാരന്‍ ഔസേപ്പിന്റെ..
ഔദാര്യത്തിന്‍ തണലിലല്ലേ...
കാല്‍‌വരി നാഥാ നിന്‍ ദിവ്യദേഹത്തിന്‍
സംസകാരാ വേദിയൊരുങ്ങിയത്
അനാഥരെ നീ സനാഥരാക്കു..