Monday 22 June 2009

കണ്ണുകളെ.....



















കണ്ണുകളെ, നല്ലത് മാത്രം കാണുക
കാതുകളെ, നല്ലത് മാത്രം കേള്‍ക്കുക
നാവിലെ എന്‍ വചനങ്ങള്‍
യേശുവിന്‍ ഇന്പമെഴും
സുവിശേഷമാക്കണെ.

രകഷയെന്നും അവനിലാകണം
രക്ഷകന്‍ അവനാണല്ലൊ..
ആ തിരു നാമമെന്നും മോദമോടെ
വാഴ്തിപാടണം..
എന്‍ മനസ്സിന്‍ സ്വപ്നമെല്ലാം
നിന്‍ ഹതം പോല്‍ അയിടട്ടെ
സ്നേഹമെഴും തമ്പുരാനെ
നിന്റെ രാജ്യം വന്നിടട്ടെ...

അന്ധന് കാഴ്ചയേകുവാന്
ബാധിരന് കേള്വിയെകുവാന്‍
ആ തിരുനാഥനന്ന്
സ്നേഹമോടെ വന്നു വാണിടും
പാപമില്ല ജീവിതം നല്‍-കാഴ്ചയായി നല്‍കിടേണം
ആരാധ്യമാ പടപത്മം
ആശയോടെ കുമ്പിടേണമ്..




തരളമായ് ശോഭിക്കും രാവില്‍

സംഗീതം: ബ്ര: ബിനോജ് മുളവരിക്കല്‍




തരളമായ്
ശോഭിക്കും രാവില്‍ ബെത്ലഹേം
പുല്കൂട്ടിലീശന്‍ ജനിച്ചു...
പുല്‍മേട്ടില്‍ ഇടയന്മാര്‍ കണ്ണുതുറന്നു..
വിണ്ണിലാ സദ്‌വാര്‍ത്ത കേട്ടൂ....

വിണ്ണിലെ മലാഖമാരൊത്തീ രാവില്‍
പാടിടാം ഗ്ലോറിയ ഗാനം....
ഗ്ലോറിയ....ഗ്ലോറിയ.....

അന്ധകാരത്തില്‍ ഒളിതൂകി ഈശന്‍..
ചന്തമായ് മേവുന്ന കാഴ്ചകാണാന്‍..
ഇടയന്മാരോടോത്ത് പോകാം നമുക്കുമാ
ബെത്ലഹേം കാലിത്തോഴുത്തില്‍...

അഖിലാണ്ഡനാഥന്‍ അവതാരമായി
അഖിലര്ക്കും രക്ഷതന്‍ നിറവേകാന്‍..
അത്ഭുത താരകം കാട്ടുന്ന മാര്‍ഗത്തില്‍
രജാക്കന്മാരോത്ത് പോകാം..
രാജാധി രാജനെ കാണാന്‍.....

വരദാനമേകുന്ന മരിയെ..

സംഗീതം: ജിബു&ജിജോ























വരദാനമേകുന്ന മരിയെ...
ദൈവം കടാക്ഷിച്ച ധന്യയാമമ്മേ
ദൈവീക വചനത്തെ സ്വീകരിച്ച
നിന്നുടെ ഉദരം ഭാഗ്യ പൂര്‍ണ്ണം..

നിന്‍ മനസ്സാകും മണിമന്ദിരത്തില്‍
ഞങ്ങളെ നീ സൂക്ഷിക്കണേ
ഞങ്ങള്‍ തന്‍ ആവശ്യ വേളകളില്‍
ഞങ്ങള്‍ക്ക്‌ വേണ്ടി നീ പ്രാര്ത്ഥിക്കണെ..

ദൈവ കൃപ നിന്നില്‍ നിറഞ്ഞതിനാല്‍
നീ വര പൂരിതയായതിനാല്‍
സ്നേഹസ്വരൂപയാം മാതാവേ..
ഞങ്ങള്‍ക്ക്‌ വേണ്ടി നീ പ്രാര്ത്ഥിക്കണെ..

പാവന സ്നേഹം

സംഗീതം: ജിബു & ജിജോ













പാവന
സ്നേഹ സ്വരൂപാ...
പാപിയാം എന്നെ തഴുകാന്‍
പാരില്‍ പ്രകശമായ്‌
പരിശുദ്ധ സ്നേഹമായ്‌
പിറവിയെടുത്ത മഹേശ...
പരിപാവനം... പരിപാവനം...
പരിപാവനം... തിരുനാമം

പാഴ് മുളം തണ്ടായി അവഗണിച്ചു
പാതയില്‍ ഈലോകം വലിച്ചെറിഞ്ഞു
പാവന സ്നേഹത്തിന്‍ മോഹന രാഗം നീ
പാപിയാം എന്നില്‍ നിന്നുതിര്ത്തുവല്ലൊ
പുല്ലാങ്കുഴലായ് ഞാന്‍ സ്തുതിച്ചിടുന്നു ...

ഫലമെകിടാത്തൊരു പാഴ്മാരമായ്‌
പൂക്കത്തൊരത്തിയായ് ഞാന്‍ വളര്ന്നു..
പരനെശു വന്നു പ്രയമോടെ നോക്കി..
പാഴ്മരം ഞാനന്ന്‍ പൂവണിഞ്ഞു
ഫലമെകിടുന്ന നല്ലത്തിയായി...

Sunday 21 June 2009

ക്രിസ്തുവിന്‍ പ്രകാശം...



































ക്രിസ്തുവിന്‍ പ്രകാശം...


ഈ ലോക ദീപമായ്‌ വാഴുന്ന നായകാ..
ഈ ജന്മ പൂര്‍ണത നിന്ന്നില്‍ അല്ലോ
അടിടാം പാടിടാം ആമോദചിത്തരായ്‌
ആ പുണ്യ പാദത്തില്‍ ആരാധിക്കാം...

മന്ഷ്യാവതാരത്താല്‍ മണ്ണിലെ പാപങ്ങള്‍
അകറ്റിയ ദൈവമേ ആരാധന...
മാര്‍ഗ്ഗവും സത്യവും ജീവനും നീയല്ലോ
ആ പുണ്യ പാദത്തില്‍ ആരാധിക്കാം..

തിരുവോസ്തി രൂപനായ്‌ എന്നുള്ളിലണയുന്ന
ജീവന്റെ നാഥനെ ആരാധന ...
രക്ഷയും കോട്ടയും അഭയും നീയല്ലോ
ആ പുണ്യ പാദത്തില്‍ ആരാധിക്കാം..



പാതയില്‍ തെളിയുന്ന സുരദീപം

സംഗീതം: ബ്ര: ബിനോജ് മുളവരിക്കല്‍



















പാതയില് തെളിയുന്ന സുരദീപമേ..
പ്രാണനില് മിന്നുന്ന താരകമെ
ആതമാവില് വിരിയുന്ന നവസൂനമേ
ആരാധന നിനക്കാരാധന...

ആരധനാ നിനക്കേശുനാഥാ...
അള്ത്താരയില് വാഴും.... ആത്മനഥാ...
ആരധനാ നിനക്കേശുനാഥാ...
ആത്മാവില് സത്യത്തില് ആരധനാ

ചങ്കിലെ ചൊരയാല് കഴുകി നീ ഇനിയെന്നും
അവികല സ്നെഹത്താല്‍ തഴുകേണമേ
കരതാരിലെഴുതിയ പേരുവിളിച്ചെന്നെ
നെഞ്ചോട് ചേര്‍ക്കുന്ന വാല്സല്യമേ..


ആരധനാ നിനക്കേശുനാഥാ...
അള്ത്താരയില് വാഴും.... ആത്മനഥാ...
ആരധനാ നിനക്കേശുനാഥാ...
ആത്മാവില് സത്യത്തില് ആരധനാ

കുഴിയില് വീണമറുന്ന കുഞ്ഞാടെനിക്ക് നിന്
കരമേകണെ നല്ലിടയനേ നീ
ഇടറുന്ന വഴികളില് ഇമചിമ്മിടാതെന്നും
കാത്തരുളീടണെ അജപാലകാ..

ആരധനാ നിനക്കേശുനാഥാ...
അള്ത്താരയില് വാഴും.... ആത്മനഥാ...
ആരധനാ നിനക്കേശുനാഥാ...
ആത്മാവില് സത്യത്തില് ആരധനാ


Wednesday 17 June 2009

അള്‍ത്താരമേശയില്‍

സംഗീതം : ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍


























ള്‍ത്താരമേശയില്‍  മുറിയുന്ന അപ്പത്തില്‍
നഥാ നീ എഴുന്നള്ളുമ്പോള്‍....
ആലംബമില്ലാത്ത ആശ്വാസമില്ലാത്ത
ആയിരങ്ങള്‍ വന്നുചേരും...തിരുമുമ്പില്‍..
ആയിരങ്ങള്‍ വന്നുചേരും...

ജീവന്റെ അപ്പമാം തിരുവോസ്തിയില്‍
വന്നുവാഴുന്ന സ്നേഹസ്വരൂപാ...
ജീവിക്കും ദൈവത്തിന്‍ ആലയമാകാന്‍
എന്നെ വിളിക്കണെ നാഥാ...
എന്നെ വിളിക്കണെ നാഥാ...


സ്നേഹത്തിന്‍ പരമോന്നത കൂദാശയില്‍
ദൈവസ്നേഹത്തിന്‍ സ്മാരകമാകാന്‍
ആത്മാവില്‍ സൌഖ്യവും ജീവനും നല്കാന്‍.....
എന്നുള്ളില്‍ അണയണേ നാഥാ...
എന്നുള്ളില്‍ അണയണേ നാഥാ...

Tuesday 16 June 2009

സഹനത്തിന്‍ അമ്മേ..



























ഹനത്തിന്‍ അമ്മേ..
അല്‍ഫോന്‍സാമ്മേ..
ഭാരതസഭതന്‍ നെറുകയില്‍ സ്നേഹത്തിന്‍
വൈഡൂര്യമായി വിളങ്ങുമമ്മേ...


യേശുവിന്‍ ശിരസ്സിലെ മുള്‍ക്കിരീടം തന്റെ
ഹൃദയത്തിലേന്തിയ സമര്‍പ്പിതയേ....
യാതനാഭാരങ്ങള്‍ പരിഭവമില്ലാതെ,
സ്വീകരിച്ചേശുവിന്‍ ദാസിയായി...

Monday 15 June 2009

അലിവിന്റെ മാലാഖ
























രുണതന്‍ നിറദീപമേ..
ചേരികള്‍ക്കെന്നും അംബികേ..
പവങ്ങള്‍്‍ക്കും രോഗികള്‍ക്കും..
ആലംബമായ് വന്ന യേശുവിന്‍ ദാസി...

അമ്മയുപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കെന്നെന്നും
അമ്മയായ് തീര്‍ന്നവളേ...
ചേരിയില്‍ പൊലിയേണ്ട ജീവിതങ്ങള്‍ക്കെന്നും
ആശാപ്രകാശമായ് തീര്‍ന്നവളെ...


അലിവിന്റെ മാലാഖെ..അനവരദം ഞങ്ങള്‍..
അവിടുത്തെ മാധ്യസ്ഥം യാചിക്കുന്നു...

അനാഥ് ജന്മങ്ങള്‍ സനാഥ്ത്വമറിയുന്ന
നിന്‍ സ്നേഹത്തണലില്ലമ്മേ...
തളര്‍വാദ രോഗികള്‍, കുഷ്ടരൊഗികളും
യേശു സ്പര്‍ശനമറിഞ്ഞിടുന്നു...

സനാതന സ്നേഹം

സംഗീതം: ജിജോ































നാതന സ്നേഹത്തിന്‍ നൂതനാശയം
ഞങ്ങള്‍ക്ക് നല്‍കിയ തമ്പുരാനേ..
നിന്റെ സ്നേഹത്തില്‍ അശ്രയിച്ചു..
താവക കരുണയ്കായ് കത്തിരിപ്പു..

ബെദ്ലഹേമിലെ പുല്‍തൊഴുത്തില്‍
കാലികള്‍ തന്‍ ഔദാര്യത്തിലല്ലെ...
ഈലോക രക്ഷക ദൈവസുതാ നിന്‍
അവതാര വേദിയൊരുങ്ങിയതു..
അനാഥരെ നീ സനാഥരാക്കു..

അരമത്തിയക്കാരന്‍ ഔസേപ്പിന്റെ..
ഔദാര്യത്തിന്‍ തണലിലല്ലേ...
കാല്‍‌വരി നാഥാ നിന്‍ ദിവ്യദേഹത്തിന്‍
സംസകാരാ വേദിയൊരുങ്ങിയത്
അനാഥരെ നീ സനാഥരാക്കു..

Sunday 14 June 2009

Intro

അനാദിയില്‍ ഏകമായ പരിശുദ്ധ ത്രിത്വമേ....വചന പ്രകാശത്താല്‍ പ്രപഞ്ച സമസ്തവും സൃഷ്ടിച്ച ദൈവമേ.. അവിടുത്തെ അനന്ത സ്നേത്തിനുമുന്നില്‍ ഞങ്ങള്‍ പ്രണമിക്കുന്നു...
. ഏദനില്‍ അറിവിന്റെ മരച്ചുവട്ടില്‍ തുടങ്ങി കാല്‍വരിയില്‍ കുരിശുമരത്തോളം നീണ്ട രക്ഷയുടെ തീര്ത്ഥയാത്ര, സഭയിലൂടെ നിത്യം തുടരുന്നുവല്ലോ ...സെഹിയോനില്‍ ആത്മാഭിഷിക്തരായ ശിഷ്യരെ അനുഗമിച്ച് ഞങ്ങളും ഈശോയുടെ സ്നേഹത്തിന്റെ സുവിശേഷം ഘോഷിക്കാന്‍
ഗാനാലാപനങ്ങളോടെ അണിനിരക്കുന്നു... അനുഗ്രഹിച്ചാലും

Wednesday 10 June 2009

ക്ലേശകരം ജീവയത്രയില്‍

സംഗീതം : ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍













ക്ലേ
ശകരം ജീവയത്രയില്‍
യേശുവരും നിന്നെ താങ്ങുവാന്‍
എത്രമേല്‍ പാപി നീയെങ്കിലും
എത്ര ദ്രോഹം നീ ചെയ്തെങ്കിലും
നിന്നെ തിരുയുന്ന അഞപലകന്‍ വന്ന്
കോരി എടുക്കും തന്‍ തോളിലേറ്റൂം...
ഭക്തി തരും ശക്തി ഉണ്ടെങ്കില്‍ എന്നും നിന്‍
ജീവിതം സായൂജ്യം നേടിടുമേ...
അവശരില്‍ ആര്ത്തരില്‍് ആലംബഹീനരില്‍്
വന്നു വിളങ്ങുന്ന സ്നേഹമോര്ത്താല്‍....
ജീവിതം ആനന്ദ ദായകമേ....

വിശ്വസിക്ക നീ വിശ്വസിച്ചാല്‍ നിന്‍
കുടുംബവും നീയും രക്ഷനേടും..
രക്ഷകന്‍ നിന്നില്‍ ക്രിപയാകുമെങ്കില്‍
നിത്യവും നിന്നുള്ളില്‍ വാഴുമെന്കില്
‍ജീവിതം ആനന്ദ ദായകമേ....

Tuesday 9 June 2009

ആത്മാവില്‍ ഒഴുകുന്ന

സംഗീതം : ഫാ: ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍

























ത്മാവില്‍
ഒഴുകുന്ന സ്വരരാഗമേ...
ആമോദമേകുന്ന സുവിശേഷമേ..
ആരാകിലും നിന്നെ തേടിടുമ്പോള്‍
പുണ്യ ദര്‍ശനം നല്‍കേണമേ..

അന്ന് സെഹിയോനില്‍ അമ്മയും ശിഷ്യരും
ആരാധനക്കായ്‌ വന്ന നേരം
ആത്മാവിന്‍ ജ്വാലയാല്‍ അഭിഷേകമേകി നീ,
അത്ഭുതം കാട്ടി നീ ഭാഷകളാല്‍...

ഇന്ന് തിരുമുന്പില്‍ കുമ്പിടും ഞങ്ങളില്‍
ആത്മാവിന്‍ ജ്വാല തെളിക്കേണമേ..
ആരാധിച്ചീടുവാന്‍ അണയുന്ന ഞങ്ങളില്‍
അല്ഭുതം കാട്ടണെ സ്നേഹനാഥാ....