Showing posts with label ദിവ്യകരുണ്യ സ്വീകരണം. Show all posts
Showing posts with label ദിവ്യകരുണ്യ സ്വീകരണം. Show all posts

Saturday, 8 June 2013

ദൈവം ക്ഷണിച്ചു സ്നേഹം വിളമ്പുന്ന

ദൈവം ക്ഷണിച്ചു സ്നേഹം വിളമ്പുന്ന
ദിവ്യകാരുണ്യവേളയിതാ...
നാവില്‍ അലിഞ്ഞൊന്നായ് തീരുവാനായി
ഈശോയെഴുന്നള്ളും വേളയിതാ..

ആശീര്‍വദിച്ചങ്ങാവസിക്കുന്ന

ആശീര്‍വദിച്ചങ്ങാവസിക്കുന്ന
പരിശുദ്ധ പരമ ദിവ്യകരുണ്യമേ..
ആരാധനാ...ആരാധനാ...
ആത്മാവില്‍ സത്യത്തില്‍ ആരാധനാ...

കാല്‍വരിക്കുന്നില്‍ ബലിയാകുമവിടുത്തെ
അപ്പത്തിന്‍ രൂപത്തില്‍ സ്വീകരിക്കാം,
ഹൃദയകവാടം തുറന്നണഞ്ഞീടുന്ന
കൃപയാണ് ദിവ്യകാരുണ്യം...
അനന്തമഗ്രാഹ്യമാം ദൈവരഹസ്യത്തിന്‍
തികവാണ് ദിവ്യകാരുണ്യം.....

Wednesday, 9 November 2011

യേശു നാഥാ...എന്നാത്മ നാഥാ..




യേശു  നാഥാ...എന്നാത്മ നാഥാ..
എവിടെയാണു നിന്‍ വാസം?!
സ്വര്‍ഗ്ഗത്തിലോ?
എന്‍ ഹൃദയത്തിലോ?..

താതനോടൊപ്പം, പ്രിയ മാതാവിനോടൊപ്പം
സ്വര്‍ഗ്ഗത്തില്‍ വാഴുന്ന തമ്പുരാനേ,...
പാപികള്‍ ഞങ്ങളൊടൊത്തു വസിക്കുവാന്‍
ആശയോടെ ദിവ്യ കാരുണ്യമായ്...നീ
ദിവ്യ കാരുണ്യമായ്

പാപികള്‍ ഞങ്ങള്‍ക്ക് നിത്യ സങ്കേതമായ്
അമ്മയെ നലികിയ പ്രിയ സൂനോ,..
നിന്‍മാംസ രക്തങ്ങള്‍ സ്വീകരിച്ചീടുന്ന
ഹൃദയങ്ങളില്‍ നിത്യം വാഴേണമേ...നീ
നിത്യം വാഴേണമേ

Monday, 22 June 2009

പാവന സ്നേഹം

സംഗീതം: ജിബു & ജിജോ













പാവന
സ്നേഹ സ്വരൂപാ...
പാപിയാം എന്നെ തഴുകാന്‍
പാരില്‍ പ്രകശമായ്‌
പരിശുദ്ധ സ്നേഹമായ്‌
പിറവിയെടുത്ത മഹേശ...
പരിപാവനം... പരിപാവനം...
പരിപാവനം... തിരുനാമം

പാഴ് മുളം തണ്ടായി അവഗണിച്ചു
പാതയില്‍ ഈലോകം വലിച്ചെറിഞ്ഞു
പാവന സ്നേഹത്തിന്‍ മോഹന രാഗം നീ
പാപിയാം എന്നില്‍ നിന്നുതിര്ത്തുവല്ലൊ
പുല്ലാങ്കുഴലായ് ഞാന്‍ സ്തുതിച്ചിടുന്നു ...

ഫലമെകിടാത്തൊരു പാഴ്മാരമായ്‌
പൂക്കത്തൊരത്തിയായ് ഞാന്‍ വളര്ന്നു..
പരനെശു വന്നു പ്രയമോടെ നോക്കി..
പാഴ്മരം ഞാനന്ന്‍ പൂവണിഞ്ഞു
ഫലമെകിടുന്ന നല്ലത്തിയായി...

Wednesday, 17 June 2009

അള്‍ത്താരമേശയില്‍

സംഗീതം : ഡെല്‍റ്റസ്
ആല്‍ബം : പ്രവചനങ്ങള്‍ പൂവണിയാന്‍


























ള്‍ത്താരമേശയില്‍  മുറിയുന്ന അപ്പത്തില്‍
നഥാ നീ എഴുന്നള്ളുമ്പോള്‍....
ആലംബമില്ലാത്ത ആശ്വാസമില്ലാത്ത
ആയിരങ്ങള്‍ വന്നുചേരും...തിരുമുമ്പില്‍..
ആയിരങ്ങള്‍ വന്നുചേരും...

ജീവന്റെ അപ്പമാം തിരുവോസ്തിയില്‍
വന്നുവാഴുന്ന സ്നേഹസ്വരൂപാ...
ജീവിക്കും ദൈവത്തിന്‍ ആലയമാകാന്‍
എന്നെ വിളിക്കണെ നാഥാ...
എന്നെ വിളിക്കണെ നാഥാ...


സ്നേഹത്തിന്‍ പരമോന്നത കൂദാശയില്‍
ദൈവസ്നേഹത്തിന്‍ സ്മാരകമാകാന്‍
ആത്മാവില്‍ സൌഖ്യവും ജീവനും നല്കാന്‍.....
എന്നുള്ളില്‍ അണയണേ നാഥാ...
എന്നുള്ളില്‍ അണയണേ നാഥാ...