Wednesday 9 November 2011

സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും


സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും
പ്രശാന്തിതന്‍ മണീവീണയായ്
സ്നേഹസ്വരൂപ എന്നെ മാറ്റേണമേ
ഇടവിടാതങ്ങേ സ്തുതിക്കാന്‍.

ഈശോ നാഥാ... സ്നേഹരാജാ,,,
ജീവന്‍ നല്‍കാന്‍  ജീവന്‍ ത്യജിക്കും
അജപതിയായ നാഥാ,
അജഗണം വാഴ്തിടുന്നു.

വിദ്വേശ കള നീക്കി സ്നേഹം വിതക്കാന്‍
നിരാശര്‍ക്ക് പ്രത്യാശയേകിടുവാന്‍
അന്ധകാരത്തില്‍ നിന്നൊളിയേകാന്‍
സന്തതം എന്നെ അയക്കണേ നാഥാ..

നല്‍കുവോന്‍ അളവറ്റ് നേടിടുന്നു,
ക്ഷമിക്കുവോനെല്ലാം ക്ഷമിച്ച് കിട്ടും.
മരണത്തിലൂടെ നാം നിത്യതയില്‍ പുനര്-
‍ജ്ജനിക്കുന്നു ആത്മാവില്‍ ശാന്തിയോടെ

കുഞ്ഞോമനകളെ...
















കുഞ്ഞോമനകളെ...
നാഥന്‍ വിളിക്കുന്നു...
സ്വര്‍ഗ്ഗം നിങ്ങളെപ്പോലുള്ളവര്‍ക്ക്
സ്വന്തമായ് നല്കിടുന്നു..


പൈതങ്ങളില്‍ ദരിദ്രരില്ലാ,..
സ്നേഹത്താല്‍ സമൃദ്ധരല്ലോ..
ധനവാനെന്നഹന്തയില്ലാ,...
ഹൃദയം പവിത്രമല്ലേ..
ഉണ്ണീശോയോടൊപ്പം
ഉണ്ണാനുറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെ വാ.


കറുപ്പും വെളുപ്പുമില്ലാ,..
കുഞ്ഞുങ്ങള്‍ക്കയിത്തമില്ല.
വലുപ്പച്ചെറുപ്പമില്ല
ഈശോയില്‍ എല്ലാരുമൊന്ന്.
ഉണ്ണീശോയോടൊപ്പം
ഉണ്ണാനുറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെ വാ.



യേശു നാഥാ...എന്നാത്മ നാഥാ..




യേശു  നാഥാ...എന്നാത്മ നാഥാ..
എവിടെയാണു നിന്‍ വാസം?!
സ്വര്‍ഗ്ഗത്തിലോ?
എന്‍ ഹൃദയത്തിലോ?..

താതനോടൊപ്പം, പ്രിയ മാതാവിനോടൊപ്പം
സ്വര്‍ഗ്ഗത്തില്‍ വാഴുന്ന തമ്പുരാനേ,...
പാപികള്‍ ഞങ്ങളൊടൊത്തു വസിക്കുവാന്‍
ആശയോടെ ദിവ്യ കാരുണ്യമായ്...നീ
ദിവ്യ കാരുണ്യമായ്

പാപികള്‍ ഞങ്ങള്‍ക്ക് നിത്യ സങ്കേതമായ്
അമ്മയെ നലികിയ പ്രിയ സൂനോ,..
നിന്‍മാംസ രക്തങ്ങള്‍ സ്വീകരിച്ചീടുന്ന
ഹൃദയങ്ങളില്‍ നിത്യം വാഴേണമേ...നീ
നിത്യം വാഴേണമേ