സെഹിയോന്‍ മണിമാളികയില്‍ ഊട്ട്ശാലയില്‍ ...
സ്നേഹവിരുന്നിനായ്... നല്‍ വേദിയൊരുങ്ങി....
ഹൃദയതാലത്തില്‍ ഞങ്ങള്‍ കാഴ്ചയേകുന്നു...
ഗുരുവും ശിഷ്യരും വിരുന്നൊരുക്കുന്നു....
സ്വീകരിക്കണമെ ഏന്റെ കാഴച ദ്രവ്യങ്ങള്‍
ദേഹവും എന്‍ ദേഹിയും.....
ജീവനും എന്‍ സര്‍വ്വവും.....
ഞങ്ങളര്‍പ്പിച്ചീടും ഈ അപ്പം നിന്നുടെ..
ദിവ്യ ശരീരമായ്... മാറ്റണേ എന് യേശുവെ...
നവ്യമാം കല്പന...പോലെ നാമിനിയെന്നും...
അന്യോന്യം സ്നേഹിച്ചിടാം.....
കാസയില് നിറയുന്നൊരീ.. പുതു വീഞ്ഞവിടുത്തെ...
തിരുരക്ത ധാരയായ്... മാറ്റണേ...എന് നാഥനെ...
വീഞ്ഞുമായ് അലിഞ്ഞിടും... ജലകണം പോലെ നീ
ഞങ്ങളേ നിന് മാറില് ചേര്‍ക്കണേ...

0 comments:
Post a Comment