Saturday, 5 December 2020

കഷ്ടപ്പാടെല്ലാം

കഷ്ടപ്പാടെല്ലാം ഏറെ ഇഷ്ടത്തോടേറ്റെടുത്താൽ 
ദൈവം അനുഗ്രഹിക്കും.. 
സഹനം നൽകീടും.. 
സന്തോഷം നൽകീടും.. 
സാമ്പാദ്യം ഇല്ലേലും.. 
സംതൃപ്തി നൽകീടും... 


മരുഭൂമിയില്‍ വസന്തം - സുവിശേഷ കവിതകള്‍ Part-1

മരുഭൂമിയില്‍ വസന്തം - സുവിശേഷ കവിതകള്‍ Part-1
(ലൂക്ക സുവിശേഷം)

യൂദയാ നാട്ടിലെ ജനപഥങ്ങള്‍ക്ക്മേല്‍
ഹേറോദേസധിപനായ് വാണകാലം,
അബിയാഗണത്തില്‍ പുരോഹിതനായ്
സഖറിയ എന്നൊരുവൻ വാണിരുന്നു.

അഹറോന്റെ പുത്രി എലിസബത്തവനുടെ
സഖിയായി തുണയായി വാണിരുന്നു,
ദൈവീക സ്നേഹമാ ദമ്പതികള്‍ക്കുമേല്‍
നന്മയായെന്നും നിഴലിച്ചിരുന്നു..

വന്ധ്യ എലിസബത്തെങ്കിലുമിരുവരും
പ്രാര്‍ത്ഥിച്ചു വ്രതമേറ്റ് കാത്തിരുന്നു,
വന്ധ്യതയില്ലാത്ത മോഹവുമായവര്‍
താരാട്ടു പാടാന്‍ കൊതിച്ചിരുന്നു.

കാലം കടന്നുപോയ് മോഹസുമങ്ങളും വാടിക്കരിഞ്ഞു കൊഴിഞ്ഞു പോയി,
വൃദ്ധരാം ദമ്പതിമാരന്നവമതി
കേള്‍ക്കാതൊഴിഞ്ഞു വസിച്ചകാലം 

ധൂപാര്‍പ്പണത്തിന് കുറിവീണനാളതിൽ 
സഖറിയാ വന്നുവാലയത്തിൽ 
പീഢത്തിന്നരുകില്‍ മാലാഖയെക്ക-
കണ്ടൊരു ഞൊടി അന്ധിച്ചിരുന്നുപോയി.

ഭയക്കേണ്ട ഞാൻ  ദൈവദൂതന്‍ നിനക്കി-
ന്നാനന്ദമേകുന്ന വാര്‍ത്ത നല്കാം..
നിന്നവമതിയാകെ നീക്കുവാൻ കര്‍ത്താ-
രാണ്കുഞ്ഞിനെയുടന്‍ നല്കിടുമേ.

യോഹന്നാനെന്നു പേരിടേണം അവന്‍
യാഹവതന്‍ പ്രിയ ദാസനാകും...
അമ്മതന്നുദരത്തില്‍ പരിശുദ്ധാത്മാവിനാല്‍
അഭിഷിക്തനായവന്‍ ആനന്ദിക്കും.

കര്‍ത്താവിന്‍ സന്നിധേ തന്‍ ജനത്തെ
ചേര്‍ത്തണച്ചീടും പ്രവാചകനായ്
നിന്‍ സുതനഖിലര്‍ക്കുമാനന്ദമായ് കര്‍തൃ
ദാസനായ് ജീവിതം കാഴ്ചവയ്ക്കും.

ആശങ്ക പൂണ്ടുടന്‍ സഖറിയ ദൈവ-
ദൂതനേടാരാഞ്ഞു സംശയത്താല്‍
പ്രായം കഴിഞ്ഞവര്‍ ഞങ്ങളല്ലോ പി -
ന്നെങ്ങനെ ഇവയൊക്കെ സംഭവിക്കും.

കോപിച്ചു ഗബ്രിയേല്‍ ദൂതനപ്പോള്‍
ശാപം ചൊരിഞ്ഞാ പുരോഹിതന്മേല്‍
ഈ കര്‍ത്തൃവാകൃത്തിന്‍ പൂര്‍ത്തിയോളം
പൊങ്ങില്ല നിന്‍ നാവൊന്നുരിയാടുവാന്‍

ദേവാലയത്തിന്‍ കവാടത്തിലായ്
കാത്തവര്‍ നന്നായ് അതിശയിച്ചു
മൂകനായ് തീര്‍ന്നവനെന്നറിഞ്ഞുവതിന്‍
കാരണമോരോന്ന് ചൊല്ലിടുന്നു

ശശ്രൂഷതന്‍ കാലം പൂര്‍ത്തിയാക്കി സ്വ-
ഭവനത്തില്‍ വന്നവന്‍ പാര്‍ത്തീടവേ
വൈകാതെലിസബത്തമ്മയാകാന്‍
പോകുന്നുവെന്നറിഞ്ഞാനന്ദിച്ചു.

അപമാനമാം തന്റെ വന്ധ്യതയെ
നീക്കിയ കര്‍ത്താവിനര്‍ച്ചനയായ്
എലിസബത്തമ്മതന്‍ പ്രിയസൂനുവെ
കര്‍ത്താവനിര്‍പ്പണം ചെയ്തുവല്ലൊ.

Saturday, 8 June 2013

നാഥാ...നിന്‍ സ്നേഹം.....

നാഥാ...നിന്‍ സ്നേഹം.....
എനിക്കു ഹൃദയരാഗം...
ദേവാ... സുവിഷേശം....
എനിക്കു ഹൃദയ താളം...

വരമേകണെ നാഥ..
കൃപ തൂകണേ ദേവ...
പ്രഭയോടെ നീ വരണേ...

ദരിദ്രരോടനുഭാവമോടെ...
തിരുവചനത്തിന്‍ അനുഭവമേകി,
പാപത്താല്‍ മൃതരായവര്‍..
കൃസ്തുവാല്‍ മുക്തരായി...
അനുതാപിയില്‍ ...അലിവോടെ നീ
പകരുന്നു തന്‍ ദിവ്യ സ്നേഹം.....

ദൈവം ക്ഷണിച്ചു സ്നേഹം വിളമ്പുന്ന

ദൈവം ക്ഷണിച്ചു സ്നേഹം വിളമ്പുന്ന
ദിവ്യകാരുണ്യവേളയിതാ...
നാവില്‍ അലിഞ്ഞൊന്നായ് തീരുവാനായി
ഈശോയെഴുന്നള്ളും വേളയിതാ..

ദൈവസ്നേഹം വിണ്ണിലുണ്ട്,

ദൈവസ്നേഹം വിണ്ണിലുണ്ട്,
മന്നിലുണ്ട്, എങ്ങുമുണ്ട്.
എന്നിലുണ്ട്, നിന്നിലുണ്ട്,
നമ്മിലുണ്ട്, എന്നുമുണ്ട്.

ഒരുദൈവം തന്‍റെ ജനത്തിന്മുന്നില്‍
തിരസ്കൃതനാകുന്ന കാഴ്ചകണ്ടു,
പ്രപഞ്ചമാകെ കണ്ണീരൊഴുക്കുന്നു,
അലിവുള്ളസ്നേഹത്തെ വാഴ്തിടുന്നു.

കുരിശോളം താഴുന്ന ദൈവസ്നേഹത്തെ
ആരാധിക്കാം നമുക്കാരാധിക്കാം

ആശീര്‍വദിച്ചങ്ങാവസിക്കുന്ന

ആശീര്‍വദിച്ചങ്ങാവസിക്കുന്ന
പരിശുദ്ധ പരമ ദിവ്യകരുണ്യമേ..
ആരാധനാ...ആരാധനാ...
ആത്മാവില്‍ സത്യത്തില്‍ ആരാധനാ...

കാല്‍വരിക്കുന്നില്‍ ബലിയാകുമവിടുത്തെ
അപ്പത്തിന്‍ രൂപത്തില്‍ സ്വീകരിക്കാം,
ഹൃദയകവാടം തുറന്നണഞ്ഞീടുന്ന
കൃപയാണ് ദിവ്യകാരുണ്യം...
അനന്തമഗ്രാഹ്യമാം ദൈവരഹസ്യത്തിന്‍
തികവാണ് ദിവ്യകാരുണ്യം.....

Wednesday, 9 November 2011

സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും


സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും
പ്രശാന്തിതന്‍ മണീവീണയായ്
സ്നേഹസ്വരൂപ എന്നെ മാറ്റേണമേ
ഇടവിടാതങ്ങേ സ്തുതിക്കാന്‍.

ഈശോ നാഥാ... സ്നേഹരാജാ,,,
ജീവന്‍ നല്‍കാന്‍  ജീവന്‍ ത്യജിക്കും
അജപതിയായ നാഥാ,
അജഗണം വാഴ്തിടുന്നു.

വിദ്വേശ കള നീക്കി സ്നേഹം വിതക്കാന്‍
നിരാശര്‍ക്ക് പ്രത്യാശയേകിടുവാന്‍
അന്ധകാരത്തില്‍ നിന്നൊളിയേകാന്‍
സന്തതം എന്നെ അയക്കണേ നാഥാ..

നല്‍കുവോന്‍ അളവറ്റ് നേടിടുന്നു,
ക്ഷമിക്കുവോനെല്ലാം ക്ഷമിച്ച് കിട്ടും.
മരണത്തിലൂടെ നാം നിത്യതയില്‍ പുനര്-
‍ജ്ജനിക്കുന്നു ആത്മാവില്‍ ശാന്തിയോടെ

കുഞ്ഞോമനകളെ...
















കുഞ്ഞോമനകളെ...
നാഥന്‍ വിളിക്കുന്നു...
സ്വര്‍ഗ്ഗം നിങ്ങളെപ്പോലുള്ളവര്‍ക്ക്
സ്വന്തമായ് നല്കിടുന്നു..


പൈതങ്ങളില്‍ ദരിദ്രരില്ലാ,..
സ്നേഹത്താല്‍ സമൃദ്ധരല്ലോ..
ധനവാനെന്നഹന്തയില്ലാ,...
ഹൃദയം പവിത്രമല്ലേ..
ഉണ്ണീശോയോടൊപ്പം
ഉണ്ണാനുറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെ വാ.


കറുപ്പും വെളുപ്പുമില്ലാ,..
കുഞ്ഞുങ്ങള്‍ക്കയിത്തമില്ല.
വലുപ്പച്ചെറുപ്പമില്ല
ഈശോയില്‍ എല്ലാരുമൊന്ന്.
ഉണ്ണീശോയോടൊപ്പം
ഉണ്ണാനുറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെ വാ.



യേശു നാഥാ...എന്നാത്മ നാഥാ..




യേശു  നാഥാ...എന്നാത്മ നാഥാ..
എവിടെയാണു നിന്‍ വാസം?!
സ്വര്‍ഗ്ഗത്തിലോ?
എന്‍ ഹൃദയത്തിലോ?..

താതനോടൊപ്പം, പ്രിയ മാതാവിനോടൊപ്പം
സ്വര്‍ഗ്ഗത്തില്‍ വാഴുന്ന തമ്പുരാനേ,...
പാപികള്‍ ഞങ്ങളൊടൊത്തു വസിക്കുവാന്‍
ആശയോടെ ദിവ്യ കാരുണ്യമായ്...നീ
ദിവ്യ കാരുണ്യമായ്

പാപികള്‍ ഞങ്ങള്‍ക്ക് നിത്യ സങ്കേതമായ്
അമ്മയെ നലികിയ പ്രിയ സൂനോ,..
നിന്‍മാംസ രക്തങ്ങള്‍ സ്വീകരിച്ചീടുന്ന
ഹൃദയങ്ങളില്‍ നിത്യം വാഴേണമേ...നീ
നിത്യം വാഴേണമേ

Saturday, 25 September 2010

ദൈവംതന്‍ സൂനുവേ...


ദൈവംതന്‍ സൂനുവേ...അര്ച്ചംനാ ദ്രവ്യമായ്‌
കാല്വനരിക്കുന്നില്‍ സമര്പ്പി ച്ചപോല്‍
പ്രിയമുള്ളതൊക്കെയും ജീവിതഭാരവും
ദു:ഖങ്ങളും ഞാന്‍ നേദിക്കുന്നു....

സംപ്രീതനാകണേ...നാഥാ..ഈ കാഴ്ചയില്‍
സംശുദ്ധമീബലി നിറവേറുവാന്‍

ആബേലിന്‍ കാഴചപോല്‍ ശുദ്ധിയോടെ
കാണിക്കകള്‍ നിത്യം സമര്പ്പി ച്ചിടാം.
അബ്രഹാമിന്‍ കാഴ്ചപോലെയെന്നും
ഹൃദ്യമായ് ജീവിതം കാഴ്ചവെക്കാം




ദേഹമാം കൂടുവിട്ടേങ്ങു പോയി.


ദേഹമാം കൂടുവിട്ടേങ്ങു പോയി.
സ്വര്‍ഗ്ഗീയനാട്ടിലെ സ്നേഹകൂടാരത്തില്‍
താതനോടത്തിന്നു വാണിടുവാന്‍
ആശയോടാത്മാവു പോയിടുന്നു

മാലാഖമാരൊത്തു കൂട്ടുകൂടാന്‍
പുണ്യവാന്‍മാരുടെ സദ്യകൂടാന്‍
യേശുവും അമ്മയും കൈകള്‍ വിരിച്ചേറെ
സ്നേഹവായ്പോടെ വിളിച്ചിടുമ്പോള്‍
ആശയോടാത്മാവു പോയിടുന്നു

പ്രിയരേ കണ്ണുനീര്‍ വാര്‍ക്കരുതേ,
ഞാനെന്‍റെ നാഥനില്‍ ചേര്‍ന്നിടുന്നു.
ഈശോയൊരുക്കിയ നിത്യകൂടാരത്തില്‍
ഒരുനാള്‍ നാം വീണ്ടും കണ്ടുമുട്ടും
ആശയോടാത്മാവു പോയിടുന്നു

Wednesday, 7 July 2010

ദീനദയാലുവാം നാഥാ















ദീനദയാലുവാം നാഥാ അവിടുത്തെ,
സ്നേഹഭാവങ്ങള്‍ അറിഞ്ഞിടുവാന്‍
ആത്മാവില്‍ ദരിദ്രരായ്,
സുവിശേഷം ധരിച്ചിതാ..
നിന്ജേനമണയുന്നു നിര്ത്സതരിയില്‍....
ജീവന്റെം സ്വര്ഗ്ഗീ യ നിര്ത്സ രിയില്‍....

സുവിശേഷ വലവീശി മര്ത്യഗരേ നേടുവാന്‍
ശിഷ്യരേ അയക്കുന്ന മുക്കുവനേ...
ആത്മാവില്‍ ചിന്തേരിട്ടെന്‍ രൂപം മിനുക്കുന്ന
സ്നേഹിതനാണു നീ നല്ല തച്ഛന്‍...

ആടുകള്ക്കാുയ് മുദാ കാവല്ക്ക വാടമായ്
ജീവന്‍ വെടിഞ്ഞിടും നല്ലിടയാ..
ആത്മാവിന്‍ മുറിവില്‍ തന്‍ സ്നേഹതൈലം പൂശി
സൌഖ്യം പകര്ന്നി ടും നല്ല വൈദ്യന്‍..

അമ്മയെക്കാളേറെ സ്നേഹമുണ്ട്




















അമ്മയെക്കാളേറെ സ്നേഹമുണ്ട്
ഈശോതന്‍ തിരുഹൃദയം നിറയെ..
അനാദിതൊട്ടിന്നോളം എന്നേക്കുമായ്
ദൈവം നല്കിയോരഭയകേന്ദ്രം

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവം കരതാരില്‍ ആലേഖനം ചെയ്ത
എന്‍ രൂപം തിരുനാഥന്‍ കരുതിടുന്നു,
അനന്ദമാം സ്നേഹം നിറഞ്ഞൊഴുകീടുന്ന
അമേയമവിടുത്തെ തിരുഹൃദയത്തില്‍
സര്വ്വിരേയും നാഥന്‍ കരുതിടുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

നിന്ദയാല്‍ മാനുഷന്‍ കൈമോശം വരുത്തിയ
നിത്യജീവനീശന്‍ കരുതിവച്ചു
അമൂല്യ-മഗാധമാം ദൈവസ്നേഹം തിങ്ങും
മിശിഹാനഥന്റെ- തിരുഹൃദയത്തില്‍
പ്രപഞ്ചമഖിലം നിലനില്ക്കുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവം വസിക്കുന്ന ഹൃദയങ്ങളേ...















ദൈവം വസിക്കുന്ന ഹൃദയങ്ങളേ,
ആത്മാവിന്‍ ജ്വാലയില്‍ എരിയുന്നവരെ, (1 chor3:15-16)
തങ്കത്തിന്‍ വിലയുള്ള മക്കളല്ലേ നിങ്ങള്‍
സീയ്യോന്റെത അമൂല്യരാം സന്തതികള്‍... (വിലാ4:2)


സ്വയം വിലയറിയാതെ വിലപിക്കരുതേ
അന്യോന്യ ബഹുമാനം മറക്കറുതേ,
മഞ്ഞിന്റെെ നൈര്മ്മ്ല്യം, പാലിന്റെ വേണ്മ യും
കളയരുതേ കരിപുരളരുതെ (വിലാ4:2)

ലോകസൌഭാഗ്യങ്ങളേറിയാലും നിന്‍ [മത്തായി (16:26)]
ആത്മ നാശം വന്നാല്‍ എന്തുലാഭം
ജീവന്‍ നശിക്കാതെ ജീവിതം മങ്ങാതെ
ജീവസംസ്കാരത്തില്‍ വളരണം നാം.

ഫ്രാന്സി്സ്കന്‍ യൂത്ത്



















മരക്കുരിശില്‍ കൈകള്‍ നിവര്ത്തി ...
മിശിഹാനാഥന്‍ വിളിച്ചു...
വിശുദ്ധനായ ഫ്രാന്സിചസ് ആ വിളി
കേട്ടു നടന്നൊരു..വഴിയേ...
യുവജനമൊന്നായ്..അണയുന്നൂ (2)

ഫ്രാന്സി്സ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സി്സ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത

സഹജാതരില്‍ സഹജീവികളില്‍
സുവിശേഷം പാടിയ...
വിശുദ്ധനായ ഫ്രാന്സി സ്സേ
നിന്‍ വഴിയില്‍....
പ്രശാന്തിതന്‍ നവഗീതമുതിര്ക്കും
വീണകളായ്‌....
വരുന്നു ഞങ്ങള്‍ വരുന്നു ഞങ്ങള്‍ യുവജനത

ഫ്രാന്സിഞസ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സിഞസ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മഗപതാകയു-
മേന്തി വരുന്നൊരു യുവജനത

സഭയാമീ മുന്തിരിവള്ളിയില്‍
ഫലമേകും ശാഖകളായി
വെട്ടിയൊരുക്കൂ ഞങ്ങളെ നിത്യം
യേശുവേ...
സവിശേഷം (നിന്‍) സുവിശേഷം
ആത്മാവില്‍ സാമോദം
നുകര്ന്നു ഞങ്ങള്‍ നുകര്ന്നു ഞങ്ങള്‍
വരവായി....

ഫ്രാന്സി‍സ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സി‍സ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത.

ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,













ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,
ദിവ്യാനുഭൂതിയില്‍ വാണിടുമ്പോള്‍,
ജീവിതം ധന്യം അര്ത്ഥാപൂര്ണ്ണം് നിത്യം
പ്രഭയേകിയെരിയുക നാം നെയ്തിരിപോല്‍.

നീസ്സീമമവിടുത്തെ സ്നേഹത്തിനായെന്നും
ത്രീയേക ദൈവമേ നന്ദി......

സ്വാര്ത്ഥൈ-വിദ്വേഷങ്ങളേതുമില്ലാതെ
ക്ഷമയോടെ ദയയോടെ വാണിടുവാന്‍
നീതിയില്‍, സത്യത്തില്‍ ഉല്ലസിച്ചീടുവാന്‍
ദൈവം സ്നേഹമെന്നേറ്റുചൊല്ലാം.

സ്വതന്ത്രമായ് സ്നേഹിക്കാന്‍ വരമരുളീടുന്നു,
നന്മകള്‍ ചെയ്യാന്‍ മനസ്സരുളുന്നു.
യോഗ്യരല്ലെങ്കിലും ഉള്ളിന്റെ്യുള്ളിലായ്
സ്നേഹമായ് നിറയുന്നു ദിവ്യകാന്തി.

ദൈവസ്നേഹ ധാരയൊഴുകുന്ന



ദൈവസ്നേഹ ധാരയൊഴുകുന്ന
സ്വര്ഗീഹയ സുന്ദര രാത്രീ...
നീലനിലാവില്‍ തരകള്‍ വിരിയുന്ന
ധന്യമനോഹര രാത്രീ...

ഇന്നീ ക്രിസ്മസ് രാത്രീ
ഇന്നീ ക്രിസ്മസ് രാത്രീ
നന്മ നിറഞ്ഞൊരു രാത്രീ....

നന്മ നിറഞ്ഞവര്‍ യൌസേപ്പും മേരിയും
ദൈവ മഹത്വം കണ്ടാനന്ദിച്ചു....
നന്മനസ്സാര്ന്നട ഹൃദയങ്ങള്‍ നിറയെ
ദൈവസ്നേഹത്തിന്‍ കുളിരലയായ്..

പുല്കൂട്ടിലീശന്റെന പുഞ്ചിരി പൂക്കളാല്‍
ബെത്ലഹേം താഴ്വര തരളിതമായ്..
അജപാലകര്ക്കും അജഗണങ്ങള്ക്കും
അനുഗ്രഹം ചൊരിയും പുണ്യരാത്രീ

സാഗര തിരകള്‍ക്ക് മീതെ



സാഗര തിരകള്‍ക്ക് മീതെ അന്നീശോ..
നഗ്നപാദനായ് നടന്നു വന്നു...
ശിഷ്യഗണങ്ങളോ ഭയന്നു വിളിച്ചു..
നാഥന്‍ മൊഴിഞ്ഞൂ ഭയപ്പെടേണ്ട...

ഭയലേശം വേണ്ട നിന്‍ദൈവമില്ലേ..
നിന്‍ കാലടി തെല്ലും ഇളകുകില്ലാ...


ജീവിത സാഗര തിരയിളകുമ്പോള്‍
നിലയില്ലാതിവര്‍ താഴുമ്പോള്‍
പത്രോസിനേകിയ രക്ഷാകരം നാഥാ
പാപികള്‍ ഞങ്ങള്‍ക്കും നീട്ടണമേ...

അക്കരെ സീയോനില്‍ സൌഭാഗ്യം തേടും
യാത്രയില്‍ ഞങ്ങല്‍ക്ക് തുണയാകണേ...
തിരുവചനാമൃത തുഴയേന്തി അമരത്ത്
ശ്രീയേശു ദേവാ നീവരണേ....

Thursday, 4 February 2010

കുറവുകള്‍ ഏതുമില്ലാതെ













Lyrics& music : jijo palode
BG : Deltus
Singer: Gagul Joseph

കുറവുകള്‍ ഏതുമില്ലാതെ നയിച്ചിടും
കര്‍ത്താവെന്നും തന്‍ അജഗണത്തെ.

കര്‍ത്താവാണെന്‍റെ അജപാലകന്‍..
കുറവുകളില്ലിനി ഒരു കാലവും..
പച്ചപുല്‍പരപ്പില്‍ ശീതളഛ്ചായയില്‍
ശുദ്ധജലാശയത്തില്‍ നടത്തും...

വിശ്വസ്തനെന്‍ താതന്‍ അനുദിനവും
നേരായ പാതയില്‍ നയിച്ചിടുന്നു..
ഇരുളാര്‍ന്ന വഴിയില്‍ ഭയക്കില്ല നാഥാ
നീയെനിക്കഭയം നല്കിടുന്നു

ശിരസ്സിനെ തൈലത്താല്‍ അഭിഷേചിച്ചു..
എന്‍ പാനപാത്രം കവിഞ്ഞിടുന്നു..
ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കുന്നു..
നിത്യവുമെന്‍റെ സ്നേഹതാതന്‍....

നിത്യതയില്‍ തന്‍റെ ദേശത്തെനിക്കായ്‌
ഇടമോരുക്കിടുന്നു ദൈവതാതന്‍
നന്‍മയായ് കരുണയായ്‌ എന്നുമെന്നുള്ളില്‍
വാണരുളിടുന്ന സ്നേഹതാതന്‍....

Sunday, 9 August 2009

കുരിശിലെന്‍ നാഥന്റെ....



കുരിശിലെന്‍ നാഥന്റെ.... പഞ്ചക്ഷതങ്ങള്‍ കണ്ടു
ഹൃദയം നുറുങ്ങി ഞാന്‍ കേണിടുമ്പോള്‍ ...
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

മുള്ക്കിരീടം ചൂടി.. ചമ്മട്ടിയടിയേല്ക്കും
നിന്‍ മേനി കണ്ടെന്റെ മനം നുറുങ്ങി...
മരക്കുരിശിന്‍ ഭാരം ചുമന്നു തളര്‍ന്നിടുമ്
നിന്‍ ചിത്രം കണ്ടെന്റെ മനം നുറുങ്ങി....
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

നഥാ നിന്‍ ദേഹം..നഗ്നരാക്കീ അന്നവര്‍
ആര്‍ത്തട്ടഹസിച്ചതും ഓര്‍ത്തു കേണു.....
കാരിരുമ്പിന്‍ ഘോരമാം..ആണികളില്‍ തൂങ്ങി നീ
എനിക്കായ്..ഏറ്റിടും പീഢകള്‍ ഓര്‍ത്താല്‍ ..
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

നിര്‍ദ്ദയാരായന്നവര്‍ ...ശൂലമുനയാല്‍ നിന്‍...

പാര്‍ശ്വം പിളര്‍ന്നതും... ഓര്‍ത്ത് കേണൂ.....
ചേതനയറ്റതന്‍ പുത്രനെ കണ്ടമ്മ...
ഉള്ളീല്‍ ഒതുക്കിയ... ദുഃഖമോര്‍ത്തല്‍ ...
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....


നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....