
മരക്കുരിശില്‍ കൈകള്‍ നിവര്ത്തി ...
മിശിഹാനാഥന്‍ വിളിച്ചു...
വിശുദ്ധനായ ഫ്രാന്സിചസ് ആ വിളി
കേട്ടു നടന്നൊരു..വഴിയേ...
യുവജനമൊന്നായ്..അണയുന്നൂ (2)
ഫ്രാന്സി്സ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സി്സ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത
സഹജാതരില്‍ സഹജീവികളില്‍
സുവിശേഷം പാടിയ...
വിശുദ്ധനായ ഫ്രാന്സി സ്സേ
നിന്‍ വഴിയില്‍....
പ്രശാന്തിതന്‍ നവഗീതമുതിര്ക്കും
വീണകളായ്....
വരുന്നു ഞങ്ങള്‍ വരുന്നു ഞങ്ങള്‍ യുവജനത
ഫ്രാന്സിഞസ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സിഞസ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മഗപതാകയു-
മേന്തി വരുന്നൊരു യുവജനത
സഭയാമീ മുന്തിരിവള്ളിയില്‍
ഫലമേകും ശാഖകളായി
വെട്ടിയൊരുക്കൂ ഞങ്ങളെ നിത്യം
യേശുവേ...
സവിശേഷം (നിന്‍) സുവിശേഷം
ആത്മാവില്‍ സാമോദം
നുകര്ന്നു ഞങ്ങള്‍ നുകര്ന്നു ഞങ്ങള്‍
വരവായി....
ഫ്രാന്സിസ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സിസ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത.
0 comments:
Post a Comment