Tuesday, 4 June 2024

ധർമത്തിൻ പടച്ചട്ട ധരിച്ച്

ധർമത്തിൻ പടച്ചട്ട ധരിച്ച്
നീതിതൻ മുനയുള്ള കുന്തവും പേറി
വിശുദ്ധിതൻ തൂവെള്ള കുതിരമേലേറി
അണയൂ പുണ്യവാനെ...
ഗീവർഗ്ഗീസ് ധന്യവാനെ....

സ്വർഗ്ഗീയ മാധ്യസ്ഥ്യ കോട്ടകെട്ടി 
ഞങ്ങളെ കാക്കണെ വിശുദ്ധനെ 
സാഹ്യസാനുവിൽ പാലോട്ഗ്രാമത്തിൻ
പാതുകാവലാം പുണ്യവാനെ 


ജീവിത ക്ലേശങ്ങൾ ഏറിടുമ്പോൾ,
പകർച്ചവ്യാധികളാൽ വലഞ്ഞിടുമ്പോൾ
ആശ്വാസമാം കുതിര കുളമ്പടി നാദം
ഹൃദയതുടിപ്പായിടുമ്പോൾ...

സ്വർഗ്ഗീയ മാധ്യസ്ഥ്യ കോട്ടകെട്ടി 
ഞങ്ങളെ കാക്കണെ വിശുദ്ധനെ 
സാഹ്യസാനുവിൽ പാലോട്ഗ്രാമത്തിൻ
പാതുകാവലാം പുണ്യവാനെ 



ജീവിതം വഴിമുട്ടും പ്രതിസന്ധികളിൽ
സാത്താനൊരുക്കുന്ന തടസ്സങ്ങളെ
കുന്തത്താൽ കുത്തിയകറ്റുന്ന ധീരനാം
രക്തസാക്ഷിയണഞ്ഞിടണെ..

സ്വർഗ്ഗീയ മാധ്യസ്ഥ്യ കോട്ടകെട്ടി 
ഞങ്ങളെ കാക്കണെ വിശുദ്ധനെ 
സാഹ്യസാനുവിൽ പാലോട്ഗ്രാമത്തിൻ
പാതുകാവലാം പുണ്യവാനെ

തിരുമുൻപിൽ ആയിതാ....

തിരുമുൻപിൽ ആയിതാ....
തിരുഹിതം പോലെ ഞാൻ..
അണയുന്നു കർത്താവെ...
കനിയണമേ.....
നിൻമഹാ സ്നേഹമെൻ ജീവനിൽ
പുല്കുവാൻ
ഞാനിതാ നിൽക്കുന്നു ദാസനായി...


ആരാധ്യ നാഥനെ...
ആത്മ സങ്കേതമേ....
ആരതിയേന്തി...
ആരാധന.....

#song



സ്വർഗ്ഗസ്ഥനായ... താതാ..

സ്വർഗ്ഗസ്ഥനായ... താതാ..
ആരാധ്യം നിൻ തിരുനാമം..
അവിടുത്തെ  രാജ്യം വരേണം..
തിരുഹിതം എങ്ങും നിറവേറണം...

സ്വർഗത്തിലെ പോലെ ഭൂമിയിലും
തിരുഹിതം നിറവേറണം... (2)

അന്നന്നു ഞങ്ങൾക്ക് വിശപ്പടക്കാ--
നുള്ളോരാഹാരമെന്നും തരേണം...
എത്രമേൽ ഞങ്ങൾ ക്ഷമിക്കുന്നുവോ (താതാ )
അത്രമേൽ ഞങ്ങളെ ക്ഷമിക്കേണമേ...


പ്രലോഭനത്തിൽ ഞങ്ങൾ വീണിടാതെ-
യെന്നും തിന്മയിൽ നിന്നും കാക്കണമേ...


#song






മഞ്ഞണിയും താഴ്‌വരയിൽ

മഞ്ഞണിയും താഴ്‌വരയിൽ
യൂദയാ നാട്ടിൽ
കുഞ്ഞാടുകൾ മേഞ്ഞു നടക്കും
പച്ചപ്പുൽ മേട്ടിൽ...
പുതുപൂക്കൾ വിരിയുകയായ്
പൂമണം പടരുകയായ്..
മണ്ണിലും വിണ്ണിലും ഉത്സവാഘോഷം..
ഉത്സവാഘോഷം....

വാനിലെ വെള്ളിമേഘ -
തേരേറി വന്നിറങ്ങി..
ഭൂമിയിൽ വാനവ ദൂതരണിയായി
കർത്താവിന്നമ്മമേരി..
ഭാർത്താവെവ്സേപ്പുമൊത്ത്
പുൽകുടിൽ പൂകിയാ
ശാന്ത രാത്രിയിൽ

സർവ്വേശ പുത്രനായി 
തിരുവചനം മാംസമായി
ഇമ്മാനുവേൽ വാസ്സമായ് 
നമ്മോട് കൂടെ,.
ഗ്ലോറിയ ഗീതി കേട്ടു
മിശിഹായെ തേടിയെത്തി 
സന്മനസ്സാർന്നവർ
ആട്ടിടയന്മാർ...